നികുതി ബഹിഷ്കരണം പ്രായോഗികമല്ല -സതീശൻ; ബഹിഷ്കരിക്കുമെന്ന് ആവർത്തിച്ച് സുധാകരൻ

തിരുവനന്തപുരം: ബജറ്റിലെ നികുതി വർധനക്ക് പിന്നാലെ, നികുതി ബഹിഷ്കരണ സമരം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസിൽ ഭിന്നത. സാധ്യമായ മേഖലയിലെല്ലാം നികുതി ബഹിഷ്കരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ ഇന്ന് ആവർത്തിച്ചു.

നികുതി ബഹിഷ്കരണം വേണമെന്ന് പാർട്ടി തീരുമാനിച്ചാൽ അതിന് സാധിക്കുന്ന മേഖലയിൽ നികുതി ബഹിഷ്കരിക്കണമെന്നാണ് സുധകാരൻ പറഞ്ഞത്. ജനത്തിന്‍റെ വികാരം അതാണ്. ജനത്തിന്‍റെ താൽപര്യമാണ് പാർട്ടി താൽപര്യമെന്നും സുധാകരൻ പറഞ്ഞു.

എന്നാൽ, നികുതി പിരിക്കേണ്ട എന്നത് പ്രായോഗികമായിട്ടുള്ള കാര്യമല്ലെന്നാണ് വി.ഡി സതീശൻ പറഞ്ഞത്. പിണറായി വിജയൻ പാർട്ടി സെക്രട്ടറിയായിരിക്കുമ്പോൾ നികുതി കൊടുക്കേണ്ട എന്ന് പറഞ്ഞു. അതിനെ കളിയാക്കാൻ വേണ്ടിയിട്ടാണ് കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞത്. ഞാൻ ചോദിച്ചപ്പോൾ അദ്ദേഹം അത് തന്നെയാണ് പറഞ്ഞത്. നികുതി പിരിക്കേണ്ട എന്നത് പ്രായോഗികമായിട്ടുള്ള കാര്യമല്ലെന്നും സതീശൻ പ്രതികരിച്ചു.

Tags:    
News Summary - vd satheesan against k sudhakaran's Tax evasion statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.