ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ചിലർ പ്രചരിപ്പിക്കുന്നു -മുഖ്യമന്ത്രി

തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് ചിലർ പ്രചരിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത് നല്ല പ്രവണതയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റകൃത്യങ്ങൾക്കെതിരെ പരാതിപ്പെടുകയും പരിഹാരം തേടാനുള്ള സൗകര്യം സഹോദരിമാർ ഫലപ്രദമായി ഉപയോഗിക്കുകയും ചെയ്യുക. സ്ത്രീകൾക്കെതിരായ പ്രശ്നങ്ങൾ പരിഹരിക്കാൻ നിരവധി മാർഗങ്ങളുണ്ട്. എന്നാൽ, ഈ മാർഗങ്ങൾ പ്രയോജനപ്പെടുത്താൻ പലരും തയാറാകുന്നില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. വനിതാ എം.എൽ.എയായ കെ.കെ രമയുടെ പരാതിയിൽ പോലും കേസെടുക്കാതെയാണ് സ്ത്രീ സുരക്ഷയെ കുറിച്ച് മുഖ്യമന്ത്രി വാചാലനാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കുറ്റപ്പെടുത്തി.

കെ.കെ രമ കൊടുത്ത പരാതി അന്വേഷിക്കാൻ സർക്കാർ തയാറല്ല. വഞ്ചിയൂരിൽ അമ്മയെ ആക്രമിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മകൾ ഫോണിൽ വിളിച്ച് പരാതിപ്പെട്ട് മൂന്നു ദിവസം കഴിഞ്ഞും കേസെടുത്തിട്ടില്ല. അർധരാത്രി സ്റ്റേഷനിലെത്തി പരാതി നൽകാനാണ് പൊലീസ് അവരോട് പറഞ്ഞത്.

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ കേരളത്തിൽ ജീവിക്കാൻ കൊള്ളാത്ത സ്ഥലമാണെന്ന് ചൂണ്ടിക്കാട്ടി നാടുവിടാൻ പോവുകയാണെന്ന് തലസ്ഥാന നഗരിയിലെ ഒരു സ്ത്രീയാണ് പറഞ്ഞതെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

Tags:    
News Summary - vd satheesan attack to pinarayi vijayan's women security statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.