പ്രതിപക്ഷ എം.എൽ.എമാരുടേത് മോണിങ്​​ വാക്, പരിഹസിച്ച് ഇ.പി. ജയരാജൻ; ‘ജയരാജൻ ജീവിച്ചിരിപ്പുണ്ടെ’ന്ന് സതീശന്‍റെ മറുപടി

തിരുവനന്തപുരം: ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് കറുത്ത ബാനർ പിടിച്ച്​ കാൽനടയായി പ്രതിപക്ഷാംഗങ്ങൾ നിയമസഭയിലേക്ക് എത്തിയതിനെ പരിഹസിച്ച എൽ.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്​ അതേ നാണയത്തിൽ മറുപടിയുമായി പ്രതിപക്ഷ നേതാവ്​ വി.ഡി. സതീശന്‍. ജയരാജൻ ജീവിച്ചിരിപ്പുണ്ടെന്നും രാഷ്ട്രീയത്തിൽ സജീവമാണെന്നും​ ഇപ്പോഴെങ്കിലും അറിഞ്ഞതിൽ സന്തോഷം എന്നായിരുന്നു സതീശന്‍റെ മുനവെച്ച മറുപടി. നിയമസഭയിലേക്ക് പ്രതിപക്ഷ എം.എൽ.എമാർ നടന്നുവന്നതിനെ മോണിങ്​​ വാക് എന്നാണ് ഇ.പി. ജയരാജൻ പരിഹസിച്ചത്.

സംസ്ഥാന സർക്കാറിന്‍റെ നികുതി വർധവിനെതിരെ വലിയ പ്രതിഷേധത്തിനാണ് പ്രതിപക്ഷ എം.എൽ.എമാർ നിയമസഭക്ക് അകത്തും പുറത്തും നടത്തിയത്. രാവിലെ എം.എൽ.എ ഹോസ്റ്റലിൽ നിന്ന് കറുത്ത ബാനർ പിടിച്ച്​ കാൽനടയായാണ് പ്രതിപക്ഷാംഗങ്ങൾ സഭയിലെത്തിയത്. ഒമ്പതിന് ചോദ്യോത്തരവേള ആരംഭിച്ചപ്പോൾ തന്നെ അന്യായ നികുതി നിർദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട്​ ബാനറും പ്ലക്കാർഡുകളും ഉയർത്തി പ്രതിപക്ഷ അംഗങ്ങൾ സഭയിൽ മുദ്രാവാക്യം വിളിക്കാൻ തുടങ്ങി.

സ്പീക്കർ ചോദ്യോത്തരവേളയിലേക്ക്​ കടന്നതോടെ വീണ്ടും പ്രതിപക്ഷ ബഹളം ഉയർന്നു. പ്രതിപക്ഷാംഗങ്ങൾ ഇരിപ്പിടങ്ങളിൽ നിന്ന്​ എഴുന്നേറ്റ്​ പ്ലക്കാർഡുകളും മുദ്രാവാക്യവുമായി സ്‍പീക്കറുടെ ഡയസിന് മുന്നിലേക്കെത്തി. നികുതികൊള്ള, പിടിച്ചുപറി, പോക്കറ്റടി എന്നെഴുതിയ കറുത്ത ബാനർ ഉയർത്തി സ്‍പീക്കറുടെ കാഴ്ച പല തവണ മറച്ചു. ഇത്​ ശരിയല്ലെന്ന്​ അംഗങ്ങളോട്​ സ്പീക്കർ ആവർത്തിച്ചെങ്കിലും ചെവിക്കൊണ്ടില്ല. 

Tags:    
News Summary - vd satheesan react to ep jayarajan's jokes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.