കോൺഗ്രസിന്‍റെ നിലപാടല്ല കൊടിക്കുന്നിൽ പറഞ്ഞത് -വി.ഡി. സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ കെ.പി.സി.സി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ വിവാദ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കൊടിക്കുന്നിൽ നടത്തിയ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും സതീശൻ പറഞ്ഞു.

മറ്റൊരാൾ പറഞ്ഞതിനെ കുറിച്ച് എനിക്കൊന്നും പറയാനില്ല. കോൺഗ്രസിന്‍റെ നിലപാടല്ല കൊടിക്കുന്നിൽ പറഞ്ഞതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

എസ്.സി- എസ്.ടി ഫണ്ട് തട്ടിപ്പില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് അയ്യങ്കാളി ജന്മദിനത്തില്‍ ദലിത് -ആദിവാസി കോൺഗ്രസ് സംഘടിപ്പിച്ച സത്യാഗ്രഹ സമരത്തില്‍ സംസാരിക്കവെയാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊടിക്കുന്നിൽ സുരേഷ് വിവാദ പരാമർശം നടത്തിയത്. മുഖ്യമന്ത്രി നവോഥാന നായകനെങ്കിൽ മകളെ പട്ടിക ജാതിക്കാരന് കെട്ടിച്ചു കൊടുക്കണമെന്നായിരുന്നു പരാമർശം.

ശബരിമലക്ക് ശേഷം അദ്ദേഹം നവോഥന നായകനായി. എന്ത് നവോഥാനം, നവോഥാന നായകനായിരുന്നു എങ്കില്‍ അദ്ദേഹം മകളെ ഒരു പട്ടിക ജാതിക്കാരന് കെട്ടിച്ച് കൊടുക്കണമായിരുന്നു. പിണറായി വിജയന്‍റെ നവോഥാന പ്രസംഗം തട്ടിപ്പാണെന്നും കൊടിക്കുന്നില്‍ പറഞ്ഞിരുന്നു.

Tags:    
News Summary - vd satheesan satheesan reject Kodikunnil suresh Statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.