കോട്ടയം: കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാലും കെ-റെയില്‍ പദ്ധതി നടപ്പാക്കാന്‍ പ്രതിപക്ഷം അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കെ-റെയില്‍ അപ്രായോഗികവും കേരളത്തില്‍ ഒരു കാരണവശാലും നടപ്പാക്കാന്‍ കഴിയാത്തതുമാണ്.
കേരളത്തെ പാരിസ്ഥിതികമായും സാമ്പത്തികമായും തകര്‍ക്കുന്നതും വെറും കമീഷന് വേണ്ടി മാത്രം കൊണ്ടുവന്നതുമായ പാദ്ധതിയാണ് കെ-റെയില്‍. സ്‌കൂള്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം കൊടുക്കാന്‍ കഴിവില്ലാത്ത സര്‍ക്കാരാണ് രണ്ട് ലക്ഷം കോടി മുടക്കി കെ-റെയില്‍ കൊണ്ടുവരാന്‍ പോകുന്നത്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തിനും ഇല്ലാത്ത കനത്ത ബാധ്യതയാണ് കേരളത്തിനുളളത്.
ട്രഷറി താഴിട്ട് പൂട്ടിയ സ്ഥിതിയിലാണ്. 12,000 കോടി രൂപ കരാറുകാര്‍ക്ക് കൊടുക്കാനുണ്ട്. 40,000 കോടി രൂപ ജീവനക്കാര്‍ക്ക് കൊടുക്കാനുണ്ട്. അപ്പോഴാണ് 2 ലക്ഷം കോടി മുടക്കി കെ-റെയില്‍ കൊണ്ടുവരുന്നത്. ഒരു കാരണവശാലും പ്രതിപക്ഷം ഇത് അനുവദിക്കില്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.