മധുവിന്റെ കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനാലാണ് വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണയെ നേരിട്ടതെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം : ആള്‍ക്കൂട്ടം അട്ടപ്പാടിയിലെ മധുവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ സഹായം ലഭിച്ചതിനാലാണ് വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണയെ നേരിട്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. വയനാട്ടിലെ ആദിവാസി വിശ്വനാഥന്‍ ആള്‍ക്കൂട്ട വിചാരണയെ തുടര്‍ന്ന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടായത് സർക്കാർ സമീപനമാണ്.

ആള്‍ക്കൂട്ടം അട്ടപ്പാടിയിലെ മധുവിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിട്ട് അഞ്ച് വര്‍ഷമായി. പ്രോസിക്യൂട്ടര്‍മാര്‍ക്ക് ഫീസ് നല്‍കാതെ കേസ് ദുര്‍ബലപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചു. മധുവിനു വേണ്ടി വാദിക്കാന്‍ സര്‍ക്കാര്‍ നിയമിച്ച രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ക്കും അലവന്‍സുകളോ സൗകര്യങ്ങളോ അനുവദിച്ചില്ല. ഇതിനെ തുടര്‍ന്ന് തുടര്‍ന്ന് അവര്‍ പിന്മാറി.

സാക്ഷികള്‍ പലരും ഇതിനോടകം കൂട്ടത്തോടെ കൂറുമാറി. കൂറു മാറ്റാന്‍ പിന്നാലെ നടക്കുന്നത് ആരാണെന്ന് എല്ലാവര്‍ക്കും അറിയാം. കേരളത്തിന് അപമാനകരമായ സംഭവം ഉണ്ടായിട്ട് ആ കേസിലെ പ്രതികളെ ശിക്ഷിക്കാന്‍ സാധിക്കില്ലെങ്കില്‍ പിന്നെ എന്ത് നീതിബോധമാണ് സര്‍ക്കാരിനുള്ളതെന്ന് സതീശൻ ചോദിച്ചു. ആദിവാസി സമൂഹത്തിന് നീതി നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാര്‍ പക്ഷെ പാര്‍ട്ടി നേതാക്കളെ സംരക്ഷിക്കാന്‍ കോടികളാണ് മുടക്കുന്നത്.

ആകാശ് തില്ലങ്കേരിയെന്ന ഒരു ക്രിമിനല്‍ ഇപ്പോള്‍ സര്‍ക്കാരിനെ വിറപ്പിക്കുകയാണ്. ആകാശ് തില്ലങ്കേരി അടക്കമുള്ളവരെ രക്ഷിക്കാനാണ് ഷുഹൈബ്, പെരിയ ഇരട്ട കൊലപാതക കേസുകളില്‍ സി.ബി.ഐ അന്വേഷണം ഒഴിവാക്കാന്‍ 2.11 കോടി രൂപ ചെലവഴിച്ചത്. പാര്‍ട്ടിയാണ് കൊല്ലിച്ചത് എന്ന ഷുഹൈബ് കേസിലെ ഒന്നാം പ്രതി വെളിപ്പെടുത്തിയതില്‍ അന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയാറായിട്ടില്ല. ക്രിമിനലുകളെ ഉപയോഗിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത് അവസാനിപ്പിക്കാന്‍ സി.പി.എം തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Tags:    
News Summary - VD Satheesan said that Viswanathan faced mob trial because he tried to destroy Madhu's case.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.