കൊച്ചി: ‘വീക്ഷണം’ ദിനപത്രത്തിെൻറ പ്രസിദ്ധീകരണം മുടങ്ങും എന്ന തരത്തിലെ വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ‘വീക്ഷണം’ മാനേജിങ് ഡയറക്ടറും ചീഫ് എഡിറ്ററുമായ പി.ടി. തോമസ് എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രജിസ്ട്രാർ ഓഫ് കമ്പനീസുമായി (ആർ.ഒ.സി) ബന്ധപ്പെട്ട് ഇപ്പോഴുണ്ടായ പ്രതിസന്ധി ‘വീക്ഷണ’ത്തിെൻറ രജിസ്േട്രഷെനയോ പ്രസിദ്ധീകരണെത്തയോ ബാധിക്കില്ല. പതിവ് പോലെ പ്രസിദ്ധീകരണം തുടരും. കേന്ദ്രസർക്കാർ 2013ൽ കമ്പനി നിയമം ഭേദഗതി ചെയ്തപ്പോഴുണ്ടായ സാങ്കേതിക പിശകാണ് ഇപ്പോൾ കമ്പനി ഡയറക്ടർമാർ അയോഗ്യരാകുന്നതിനുള്ള സാഹചര്യമുണ്ടായത്.
ഭേദഗതിയിൽ വാർഷിക കണക്ക് കൊടുക്കുന്നതുമായി ബന്ധപ്പെട്ട സെക്ഷൻ 2014-ലാണ് നോട്ടിഫൈ ചെയ്തത്. സ്വാഭാവികമായും 2017 ഒക്ടോബർ 31 വരെ സമയം കിട്ടേണ്ടതാണ്. എന്നാൽ, അതുണ്ടായില്ല. 2017 മാർച്ച് 25നാണ് താൻ ‘വീക്ഷണം’ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റത്. അതിനും മുമ്പുള്ള തീയതി െവച്ചാണ് തന്നെ അയോഗ്യനാക്കിയിട്ടുള്ളതെന്നും പി.ടി. തോമസ് പറഞ്ഞു. ഡയറക്ടർമാരെ അയോഗ്യരാക്കിയതിനെതിരെ ‘വീക്ഷണം’ നൽകിയ അപ്പീൽ കമ്പനി രജിസ്ട്രാർ ഓഫിസ് ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. പൂട്ടിച്ച കമ്പനികളുടെ ലിസ്റ്റിൽ ‘വീക്ഷണം’ ഇല്ലെന്നും പി.ടി. തോമസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.