വയനാട്ടിൽ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്​മോർട്ടത്തിനായി മദ്രസഹാൾ വിട്ടുനൽകിയെന്ന് വീണ ജോർജ്

കൽപ്പറ്റ: വയനാട് മേപ്പാടിയിൽ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടത്തിനായി മദ്രസഹാൾ വിട്ടുനൽകിയെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ചുളിക്ക മദ്രസ ഹാളാണ് ഇത്തരത്തിൽ വിട്ടുനൽകിയതെന്നും ആവശ്യകതയനുസരിച്ച് ഇവിടെയും പോസ്റ്റുമോർട്ടം ക്രമീകരിക്കുമെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

ഇതുകൂടാതെ നിലമ്പൂർ ആശുപത്രിയിൽ എത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിന് വേണ്ടിയിട്ടുള്ള അധിക സജ്ജീകരണങ്ങളും ക്രമീകരിച്ചിട്ടുണ്ട്. മൃതദേഹങ്ങൾ മറവ് ചെയ്യുന്നതിന് ദേശീയ-അന്തർദേശീയ ഗൈഡ്ലൈൻ പ്രകാരം മാനദണ്ഡങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

വ​യ​നാ​ട് മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ക്കൈ​യി​ലും ചൂ​ര​ൽ​മ​ല​യി​ലു​മു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 300 ക​ട​ന്നിരുന്നു. എ​ന്നാ​ൽ, 189 പേ​ർ മ​രി​ച്ചു​വെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്ക്. ഇ​തി​ൽ 85 പു​രു​ഷ​ന്മാ​രും 76 സ്ത്രീ​ക​ളു​മാ​ണ്. 107 മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്. 100 മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടു​കി​ട്ടി. 225 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലു​ണ്ട്.

ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ശേ​ഷം മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ജീ​വ​നോ​ടെ​യു​ള്ള എ​ല്ലാ​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി ഉ​ന്ന​ത​ത​ല യോ​ഗം വി​ല​യി​രു​ത്തി. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.

മു​ണ്ട​ക്കൈ, അ​ട്ട​മ​ല ഭാ​ഗ​ങ്ങ​ളി​ൽ ഇ​നി ആ​രും ജീ​വ​നോ​ടെ കു​ടു​ങ്ങി​ക്കി​ട​ക്കാ​നു​ള്ള സാ​ധ്യ​ത​യി​ല്ലെ​ന്ന് കേ​ര​ള -ക​ർ​ണാ​ട​ക സ​ബ് ഏ​രി​യ ജ​ന​റ​ൽ ഓ​ഫി​സ​ർ ക​മാ​ൻ​ഡി​ങ് (ജി.​ഒ.​സി) മേ​ജ​ർ ജ​ന​റ​ൽ വി.​ടി. മാ​ത്യു യോ​ഗ​ത്തെ അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട ആ​രെ​ങ്കി​ലും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. വീ​ടു​ക​ൾ ഉ​ൾ​പ്പെ​ടെ 348 കെ​ട്ടി​ട​ങ്ങ​ളെ​യാ​ണ് ഉ​രു​ൾ​പൊ​ട്ട​ൽ ബാ​ധി​ച്ച​തെ​ന്ന് ലാ​ൻ​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ർ ഡോ. ​എ. കൗ​ശി​ഗ​ൻ അ​റി​യി​ച്ചു.


Full View

Tags:    
News Summary - Veena George said Madrasa hall has been handed over

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.