വീണ വിജയൻ വിവാദം; രണ്ട് കമ്പനികൾ തമ്മിലുള്ളത് നിയമപരമായ ധാരണ മാത്രമാണെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: വീണ വിജയനെതിരെ ഉയർന്ന ആരോപണത്തിൽ മാധ്യമങ്ങൾ വിവാദങ്ങളുണ്ടാക്കി, വിഷയം പർവതീകരിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ഇവിടെ, രണ്ട് കമ്പനികൾ തമ്മിലുള്ളത് നിയമപരമായ ധാരണ മാത്രമാണ്. വിഷയത്തിൽ സി.പി.എം നേരത്തെ നിലപാട് വ്യക്തമായിട്ടുണ്ടെന്നും ഗോവിന്ദൻ പറഞ്ഞു. രണ്ട് കമ്പനികൾ തമ്മിലുള്ള ധാരണക്കനുസരിച്ചുള്ള നിയമപരമായ നടപടികൾ മാത്രമാണ് നടന്നത്. എന്നാൽ, ചില മാധ്യമങ്ങൾക്കാണിതിൽ മറ്റ് താൽപര്യമുള്ളത്.

മുഖ്യമന്ത്രി പിണറായി വിജയ​െൻറ മകൾ വീണക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് എന്ന കമ്പനിയിൽ നിന്ന് മാസപ്പടി ഇനത്തിൽ മൂന്ന് വർഷത്തിനിടെ 1.72 കോടി രൂപ കിട്ടിയെന്നതി​െൻറ രേഖകൾ പുറത്ത് വന്നതാണ് വിവാദങ്ങൾക്ക് വഴി തെളിച്ചത്. ഒരു സേവനവും കിട്ടാതെ തന്നെ കമ്പനി വീണയ്ക്ക് പണം നൽകിയത് പ്രമുഖ വ്യക്തിയുമായുള്ള ബന്ധം കാരണമാണെന്നാണ് ആദായ നികുതി ഇൻററിം സെറ്റിൽമെൻറ് ബോർഡ് കണ്ടെത്തൽ.

വീണയിൽ നിന്ന് ഐടി, മാർക്കറ്റിങ് കൺസൽറ്റൻസി സേവനങ്ങൾ ലഭിക്കാൻ 2016 ഡിസംബറിൽ സി.എം.ആർ.എൽ കമ്പനി കരാറുണ്ടാക്കിയിരുന്നു. സോഫ്റ്റ്‌വെയർ സേവനങ്ങൾക്കായി വീണയുടെ കമ്പനിയായ എക്സാലോജിക്കുമായി 2017 മാർച്ചിൽ മറ്റൊരു കരാറും ഉണ്ടാക്കി. വീണക്ക് 55 ലക്ഷം, എക്സാലോജിക്കിന് 1.17 കോടി എന്നിങ്ങനെ മൊത്തം 1.72 കോടി രൂപ കമ്പനി നൽകി. എന്നാൽ ഈ തുക നൽകിയതിന് പകരം കരാർ പ്രകാരമുള്ള സേവനങ്ങളെന്തെങ്കിലും ലഭിച്ചതായി അറിയില്ലെന്ന് സി.എം.ആർ.എലി​െൻറ ചീഫ് ഫിനാൻഷ്യൽ ഓഫിസർമാർ നൽകിയ മൊഴി നൽകി.

മൊഴി പിൻവലിക്കാനായി കമ്പനി പിന്നീട് സത്യവാങ്മൂലത്തിലൂടെ ശ്രമിച്ചു. ബിസിനസ് ചെലവുകൾക്കു പണം നൽകുന്നത് ആദായനികുതി നിയമപ്രകാരം അനുവദനീയവുമാണ്. എന്നാൽ, വീണയ്ക്കും കമ്പനിക്കും നൽകിയ പണം നിയമവിരുദ്ധ ഇടപാടി​െൻറ ഗണത്തിൽപെടുത്തണമെന്ന ആദായനികുതി വകുപ്പി​െൻറ വാദം ബെഞ്ച് അംഗീകരിക്കുകയായിരുന്നു. 

Tags:    
News Summary - Veena Vijayan Controversy; MV Govindhan said that there is only a legal agreement between the two companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.