തിരുവനന്തപുരം: ജനതാദള്‍ (യു) -ശരദ്യാദവ് വിഭാഗം സംസ്ഥാന പ്രസിഡൻറ് എം.പി. വീരേന്ദ്രകുമാര്‍ എൽ.ഡി.എഫിെൻറ രാജ്യസഭാ സ്ഥാനാര്‍ഥി. എന്നാൽ, അേദ്ദഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയപാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷെൻറ അംഗീകാരമില്ലാത്തതിനാൽ സ്വതന്ത്രനായിട്ടാകും മത്സരിക്കുക. ശനിയാഴ്ച തിരുവനന്തപുരത്ത് ചേർന്ന പാർട്ടിയുടെ പാർലമെൻററി ബോർഡ് യോഗമാണ് െഎകകണ്ഠ്യേന ഇൗ തീരുമാനമെടുത്തത്. വീരേന്ദ്രകുമാർ തിങ്കളാഴ്ച ഉച്ചക്ക് 12ന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ജനറല്‍ ഷെയ്ഖ് പി. ഹാരിസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ദേശീയതലത്തിലുണ്ടായ രാഷ്ട്രീയ സംഭവവികാസങ്ങളെ തുടർന്നാണ് എം.പി. വീരേന്ദ്രകുമാർ രാജ്യസഭാ എം.പി സ്ഥാനം രാജിെവച്ചത്. എൽ.ഡി.എഫിൽ ഘടകകക്ഷിയായി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജെ.ഡി.യു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്ത് നൽകിയിരുന്നു. എന്നാൽ, കഴിഞ്ഞദിവസം ചേർന്ന എൽ.ഡി.എഫ് യോഗം രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നൽകാൻ തയാറായെങ്കിലും തൽക്കാലം മുന്നണി അംഗമാക്കേണ്ടെന്ന് തീരുമാനിക്കുകയുമായിരുന്നു. ജെ.ഡി.യുവിനെ മുന്നണിയുമായി സഹകരിപ്പിക്കാനും ധാരണയായിരുന്നു. എൽ.ഡി.എഫിെൻറ അനുമതി ലഭിച്ച സാഹചര്യത്തിലാണ് എം.പി. വീരേന്ദ്രകുമാര്‍ രാജിവെച്ച ഒഴിവിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പായതിനാൽ അദ്ദേഹത്തെതന്നെ മത്സരിപ്പിക്കാന്‍ പാർട്ടി െഎകകണ്ഠ്യേന തീരുമാനിച്ചത്.
ബി.ജെ.പിയുമായി കൂട്ടുചേരാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്കുമാറിെൻറ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് വീരേന്ദ്രകുമാര്‍ എം.പി സ്ഥാനം രാജിവെച്ചത്. ശരദ്യാദവ് പക്ഷവുമായി സഹകരിച്ചാണ് മുന്നോട്ടുപോകുന്നത്. എന്നാൽ, ജെ.ഡി.യുവിെൻറ പതാകയും ചിഹ്നവും നിതീഷ്കുമാറിനാണ് തെരഞ്ഞെടുപ്പ് കമീഷൻ അനുവദിച്ചുനൽകിയത്. പുതിയ പാർട്ടി രൂപവത്കരിക്കാൻ യാദവ് പക്ഷം അനുമതി തേടിയിട്ടുണ്ടെങ്കിലും കമീഷെൻറ അന്തിമാനുമതി ലഭിച്ചിട്ടില്ല. ആ സാഹചര്യത്തിലാണ് വീരേന്ദ്രകുമാർ സ്വതന്ത്രനായി മത്സരിക്കുന്നതെന്ന് ഷെയ്ഖ് പറഞ്ഞു. എൽ.ഡി.എഫ് യോഗതീരുമാനം സ്വാഗതാർഹമാണെന്നും മുന്നണിയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് തന്നെയാണ് പാർട്ടി കത്ത് നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത എൽ.ഡി.എഫ് യോഗം ചർച്ച ചെയ്ത് ജെ.ഡി.യുവിെൻറ മുന്നണി പ്രവേശനത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. ജനതാദൾ പാർട്ടികളുടെ ലയനം സംബന്ധിച്ച കാര്യം ഇപ്പോൾ അജണ്ടയിലില്ലെന്നും നിതീഷ്കുമാറുമായി ചേർന്ന് അബദ്ധത്തിൽ ചാടിയ സാഹചര്യത്തിൽ ദേവഗൗഡയുമായി ചേർന്ന് മറ്റൊരു അബദ്ധം പാർട്ടി ഉദ്ദേശിക്കുന്നില്ലെന്നും ഷെയ്ഖ് പി. ഹാരിസ് പറഞ്ഞു. വൈസ് പ്രസിഡൻറ് ചാരുപാറ രവി, ജന.സെക്രട്ടറിമാരായ വി. സുരേന്ദ്രൻപിള്ള, എൻ.കെ. ഭാസ്കരൻ എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.