രാഷ്​ട്രപതി തെരഞ്ഞെടുപ്പ്​: കോവിന്ദിന്​  വോട്ട്​ ചെയ്യില്ല -വീരേന്ദ്രകുമാർ

കോഴിക്കോട്​: രാഷ്​ട്രപതി തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രഖ്യാപിച്ച  സ്​ഥാനാർഥിയായ ​ രാംനാഥ്​ കോവിന്ദിന്​ രാജ്യസഭ അംഗമെന്ന നിലയിൽ വോട്ട്​ ചെയ്യില്ലെന്ന്​ ജനതാദൾ (യു) സംസ്​ഥാന പ്രസിഡണ്ട്​ എം.പി വീരേന്ദ്ര കുമാർ. ജനതാദൾ (യു) നേതാവു​ം ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ്​ കുമാർ, കോവിന്ദിന്​ പിന്തുണ പ്രഖ്യാപിച്ചതിന്​ പിന്നാലെയാണ്​ വീരേന്ദ്രകുമാർ വാർത്തസമ്മേളനത്തിൽ നിലപാട്​ വ്യക്​തമാക്കിയത്.

​ആർക്ക്​​ വോട്ട്​ ചെയ്യണമെന്ന്​ പിന്നീടുള്ള രാഷ്​ട്രീയ സ്​ഥിതിഗതികൾക്ക്​ അനുസരിച്ച്​​ തീരുമാനിക്കും. കോവിന്ദിന്​ വോട്ടുചെയ്യാൻ പ്രയാസമുണ്ടെന്ന്​​ നിതീഷ്​ കുമാറിനെ അറിയിച്ചിരുന്നു. ഇഷ്​ടമുള്ളയാൾക്ക്​ വോട്ട്​ ചെയ്യാനാണ്​ നിതീഷ്​ പറഞ്ഞതെന്ന്​ ജെ.ഡി.യു സംസ്​ഥാന അധ്യക്ഷൻ വെളിപ്പെടുത്തി. പ്രതിപക്ഷ സ്​ഥാനാർഥിയെ പിന്തുണക്കുമോയെന്നത്​ സ്​ഥാനാർഥിയെ പ്രഖ്യാപിച്ച ശേഷം നിലപാട്​ വ്യക്​തമാക്കും. നിതീഷ്​ കുമാർ സമ്മതിച്ചതിനാൽ കേന്ദ്ര^സംസ്​ഥാന ​േനതൃത്വങ്ങൾ തമ്മിൽ ഭിന്നതയുണ്ടെന്ന്​ പറയാനാവില്ല.  

വിശാല മതേതര സഖ്യശ്രമത്തിനിടെ നിതീഷി​​​െൻറ തീരുമാനം ബി.ജെ.പി വിരുദ്ധ നീക്കങ്ങൾക്ക്​ തിരിച്ചടിയാവില്ല. മൊറാർജി ദേശായിയുടെ ​ൈപ്രവറ്റ്​ സെക്രട്ടറിയും മുൻ സോഷ്യലിസ്​റ്റു​മെന്ന നിലയിലാണ്​ കോവിന്ദിനെ പിന്തുണക്കുന്നതെന്നാണ്​ നിതീഷ്​ കുമാർ പറഞ്ഞതെന്നും വീരേന്ദ്ര കുമാർ കൂട്ടിച്ചേർത്തു.

Tags:    
News Summary - Veerendra kumar will not vote for Ramanath kovind for prez poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.