തിരുവനന്തപുരം: ഗതാഗത നിയമത്തിെൻറ പേരിൽ നാടിളക്കി വാഹന പരിശോധനയും പിഴയീടാ ക്കലുമായി പൊലീസും മോേട്ടാർ വാഹന വകുപ്പും ചീറിപ്പായുേമ്പാൾ അവർക്ക് മുന്നിലൂടെ ന ിയമലംഘനം നടത്തി വി.െഎ.പി വാഹനങ്ങൾ. യാത്രക്കാരെ കാണാനാവാത്ത നിലയിൽ ചില്ലുകളിൽ ക ൂളിങ് പേപ്പറുകൾ ഒട്ടിക്കരുതെന്നും ശബ്ദമലിനീകരണമുണ്ടാക്കുന്ന ഹോണുകൾ െവക്കരുതെന്നും അമിതവേഗം പാടില്ലെന്നുമുള്ള നിയമങ്ങൾ അപ്പാടെ കാറ്റിൽപറത്തുകയാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉന്നത സർക്കാർ ഉദ്യോഗസ്ഥരും.
ഇവർക്കെതിരെ നിയമ നടപടികളൊന്നും സ്വീകരിക്കാത്ത അധികൃതർ ഹെൽമറ്റ് ധരിക്കാത്തതിനും സീറ്റ്ബെൽറ്റ് ധരിക്കാത്തതിനും സാധാരണക്കാരിൽനിന്ന് വൻ പിഴ ഇൗടാക്കുന്നു. ഗ്ലാസുകളിൽ കൂളിങ് പേപ്പറുകൾ ഒട്ടിച്ചോ കർട്ടനുകൾ ഇേട്ടാ ആണ് മിക്ക സർക്കാർ വാഹനങ്ങളും ചീറിപ്പായുന്നത്. പൊലീസ്, ഗതാഗത വകുപ്പുകളിലെ ഉന്നതരുടെ യാത്രയും ഇത്തരത്തിലാണ്. എയർഹോണുകളുടെ കാര്യത്തിലും കടുത്ത നിയമലംഘനമാണ് നടക്കുന്നത്. നിശ്ചിത ഡെസിബെല്ലിൽ കൂടുതലുള്ള ഹോണുകൾ ഘടിപ്പിക്കാൻ പാടില്ലെന്ന നിയമം നിലനിൽക്കെ അതൊക്കെ ലംഘിക്കപ്പെടുകയാണ്. വാഹനങ്ങൾക്ക് മുന്നിൽ ബോർഡുകൾ വെക്കുന്നതിലും നിയമലംഘനം തുടരുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങള്‍ 14 തവണ നിയമം ലംഘിച്ചെന്നും ഒന്നിൽപോലും പിഴ അടച്ചിട്ടില്ലെന്നുമാണ് രേഖകൾ വ്യക്തമാക്കുന്നത്. 28 തവണ പിഴ ചുമത്തപ്പെട്ട ധനമന്ത്രി ഡോ. തോമസ് ഐസക്കിെൻറ വാഹനമാണ് നിയമലംഘനത്തിൽ മുന്നിൽ. മന്ത്രിമാരായ ഇ.പി. ജയരാജന്, ഇ. ചന്ദ്രശേഖരന്, ജി. സുധാകരന്, കടകംപള്ളി സുരേന്ദ്രന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരന് പിള്ള എന്നിവരുടെ വാഹനങ്ങളും നിയമം ലംഘിച്ചു. എന്നാൽ, ഭൂരിപക്ഷം പേരും പിഴ ഒടുക്കിയിട്ടില്ലെന്നാണ് രേഖകൾ.
ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രെൻറ വാഹനം മൂന്ന് തവണ നിയമം ലംഘിച്ചെങ്കിലും രണ്ട് തവണ പിഴ ഒടുക്കി. വി.െഎ.പികളുടെ വാഹനങ്ങളുടെ നിയമലംഘനം തുടർക്കഥയായിട്ടും ഒന്നും ചെയ്യാനാകാത്ത അവസ്ഥയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.