വാഹന നികുതി വെട്ടിപ്പ്: കാരാട്ട്​ ഫൈസലിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം

േകാ​ഴി​ക്കോ​ട്​: വാ​ഹ​ന നി​കു​തി വെ​ട്ടി​ച്ചു​വെ​ന്ന കേ​സി​ല്‍ കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ കൗ​ണ്‍സി​ല​ർ കാ​രാ​ട്ട് ഫൈ​സ​ലി​നെ​തി​രെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം.  വാ​ഹ​നം പു​തു​ച്ചേ​രി​യി​ൽ  ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി നി​കു​തി വെ​ട്ടി​ച്ചു​വെ​ന്ന പ​രാ​തി​യി​ലാ​ണ്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.  ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ക​മീ​ഷ​ണ​റു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ്​ കേ​സ്​ ക്രൈം​ബ്രാ​ഞ്ചി​ന്​ കൈ​മാ​റി​യ​ത്. 
ചോ​ദ്യം​ചെ​യ്യു​ന്ന​തി​നാ​യി ഫൈ​സ​ലി​നെ തി​രു​വ​ന​ന്ത​പു​ര​ത്തെ ക്രൈം​ബ്രാ​ഞ്ച്​ ഒാ​ഫി​സി​ലേ​ക്ക്​​ വി​ളി​പ്പി​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. പു​തു​ച്ചേ​രി​യി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത കാ​ർ നി​കു​തി അ​ട​ക്കാ​തെ കേ​ര​ള​ത്തി​ൽ ഓ​ടി​ക്കു​ക വ​ഴി നി​കു​തി​വെ​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി കാ​ണി​ച്ച് കൊ​ടു​വ​ള്ളി ന​ഗ​ര​സ​ഭ ഡെ​പൂ​ട്ടി ചെ​യ​ർ​മാ​ൻ എ.​പി. മ​ജീ​ദ് മാ​സ്​​റ്റ​റാ​ണ് ആ​ർ.​ടി.​ഒ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക്  ഒ​ക്ടോ​ബ​ർ 28ന് ​പ​രാ​തി ന​ൽ​കി​യ​ത്. 

തു​ട​ർ​ന്ന് കാ​രാ​ട്ട് ഫൈ​സ​ലി​​​​െൻറ ഉ​ട​മ​സ്ഥ​ത​യി​ലെ പു​തു​ച്ചേ​രി ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള മി​നി കൂ​പ്പ​റി​​​െൻറ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​ന്‍ മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ് നി​ര്‍ദേ​ശി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഇ​തി​ന് കാ​രാ​ട്ട് ഫൈ​സ​ല്‍ ത​യാ​റാ​യി​ല്ല. തു​ട​ര്‍ന്നാ​യി​രു​ന്നു വാ​ഹ​നം കേ​ര​ള​ത്തി​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​തി​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ പി​ഴ ഈ​ടാ​ക്കാ​നു​ള്ള മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​​​െൻറ തീ​രു​മാ​നം. 
ഡി​സം​ബ​ര്‍ 20ന് 7,74,800 ​രൂ​പ നി​കു​തി അ​ട​ക്ക​ണ​മെ​ന്ന് കാ​ട്ടി ഫൈ​സ​ലി​ന് നോ​ട്ടീ​സ് ന​ല്‍കി. നോ​ട്ടീ​സ് കൈ​പ്പ​റ്റി​യെ​ങ്കി​ലും പി​ഴ അ​ട​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. 
വാ​ഹ​നം കേ​ര​ള​ത്തി​ലാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന ക​ണ്ടെ​ത്ത​ല്‍ തെ​റ്റാ​ണെ​ന്നും ര​ണ്ടോ മൂ​ന്നോ ദി​വ​സം മാ​ത്ര​മാ​ണ്  കേ​ര​ള​ത്തി​ല്‍ ഉ​പ​യോ​ഗി​ച്ച​തെ​ന്നു​മാ​യി​രു​ന്നു  മ​റു​പ​ടി. അ​തി​നാ​ല്‍, നി​കു​തി അ​ട​ക്ക​ണ​മെ​ന്ന നി​ര്‍ദേ​ശം നി​യ​മ​പ്ര​കാ​ര​മ​ല്ലെ​ന്നും കാ​രാ​ട്ട് ഫൈ​സ​ല്‍ നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ല്‍കി.

Tags:    
News Summary - Vehicle Registration Case against Karat Faizal- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.