പരപ്പനങ്ങാടി: എക്സൈസ് തേഞ്ഞിപ്പലം, പെരുവള്ളൂർ പഞ്ചായത്തിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ അന്തർസംസ്ഥാന വാഹനമോഷ്ടാവും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഒളകര സ്വദേശി പാറക്കാട്ട് എറാട്ട് വീട്ടിൽ അബ്ദുറഹീം എന്ന വീരപ്പൻ റഹീമിനെ (54) 12 കിലോ കഞ്ചാവുമായി പിടികൂടി.
മലപ്പുറം, തൃശൂർ, കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് മൊത്തവിതരണം വീരപ്പൻ റഹീമും കൂട്ടാളികളുമാണെന്ന വിവരത്തിെൻറ അടിസ്ഥാനത്തിൽ നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖും സംഘവും ദേശീയപാത 17ലെ പടിക്കലിൽ പിടികൂടിയത്. രണ്ടു കാറുകളും പിടിച്ചെടുത്തു.
മുമ്പ് നാടൻ തോക്ക് നിർമിച്ച് വിതരണം ചെയ്തതിന് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. നിരവധി വാഹനങ്ങൾ മോഷ്ടിച്ച കേസിലും പ്രതിയാണ്. പിടിച്ച കഞ്ചാവിന് മൂന്നു ലക്ഷം വില വരും. മലപ്പുറം ഇൻറലിജൻസ് ബ്യൂറോ പ്രിവൻറിവ് ഓഫിസർ ടി. ഷിജുമോന് ഉൾപ്പെടെയുള്ള ഓഫിസർമാരും റെയ്ഡിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.