നിലമ്പൂർ: വ്യാജ വിലാസത്തിൽ 13 വർഷം ഒളിവിൽ കഴിയുകയായിരുന്ന കുപ്രസിദ്ധ വാഹന മോഷ്ടാവ് പിടിയിൽ. തിരുവനന്തപുരം നെടുമങ്ങാട് തോന്നക്കൽ റോഡ് അരിക്കത്തുവീട്ടിൽ സലാഹുദ്ദീൻ എന്ന സലാഹാണ് (55) കാരക്കമണ്ഡപത്തിനടുത്ത് ഒളിവിൽ കഴിയുന്നതിനിടെ അറസ്റ്റിലായത്. ഇൻഷുറൻസ് കമ്പനികളിൽനിന്ന് കാറുകളെടുത്ത് അവയിലേക്ക് മോഷ്ടിച്ച കാറുകളുടെ നമ്പർ മാറ്റി വിൽപന നടത്തുകയാണ് രീതി.
15 വർഷം മുമ്പ് നിലമ്പൂർ പൂക്കോട്ടുംപാടത്ത് രണ്ടാം വിവാഹം കഴിച്ച് താമസിക്കുന്നതിനിടെ മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളിൽനിന്നായി ഇരുപതോളം കാറുകളാണ് ഇയാൾ കടത്തിയത്. ബംഗളൂരുവിലെ കുപ്രസിദ്ധ വാഹന മോഷ്ടാവുമായ കരീം ഭായിയും സംഘവുമാണ് കൂട്ടാളികൾ. മഞ്ചേരി തുറക്കലിലെ തൃശൂർ സ്വദേശിയുടെ വർക്ക്ഷോപ്പിലാണ് വാഹനത്തിെൻറ രൂപം മാറ്റിയിരുന്നത്.
കണ്ണൂരിലെ പൊലീസ് ഓഫിസർ അപകടത്തിൽ മരിച്ച കേസിലെ മാരുതി 800 കാർ ടോട്ടൽ ലോസിലെടുത്ത ഇയാൾ വഴിക്കടവിൽനിന്ന് മോഷ്ടിച്ച റിട്ട. എസ്.െഎയുടെ കാറിൽ നമ്പർ മാറ്റി ഒട്ടിച്ച് വിൽപന നടത്തിയിരുന്നു. താമരശ്ശേരി സി.ഐയായിരുന്ന തിരുവനന്തപുരം സ്വദേശിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച ടാറ്റ ഇൻഡിക്ക കാർ നമ്പർ മാറ്റി നിലമ്പൂരിൽ ഉപയോഗിക്കുന്നതിനിടെ മുമ്പ് പിടിയിലായിരുന്നു. പിന്നീട് കോഴിക്കോട് ജയിലിൽനിന്ന് ജാമ്യത്തിലിറങ്ങി വ്യാജ പാസ്പോർട്ടിൽ ഗൾഫിലേക്ക് കടന്നു. തിരികെ നാട്ടിലെത്തി ഒളിവിൽപോയി. നിലമ്പൂർ കോടതിയിൽ ഹാജരാകാതെ വന്നതോടെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.