രാജാക്കാട്: കേരളത്തിൽ ഇടതുപക്ഷം നേരിട്ട തിരിച്ചടിക്ക് കാരണം ന്യൂനപക്ഷങ്ങളാണെന ്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഒരുകാലത്തും ബി.ജെ.പി കേന് ദ്രത്തിൽ അധികാരത്തിലെത്തരുതെന്ന് ചിന്തിക്കുന്ന മുസ്ലിംകളും ക്രിസ്ത്യാനികളുമാണ് ഇടതുപക്ഷം തോൽക്കാനും കോൺഗ്രസ് ജയിക്കാനും കാരണം.
എൻ.ആർ സിറ്റിയിൽ ശ്രീനാരായണ ധർമവിചാര യജ്ഞത്തിെൻറ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതിയുടെ പേരിൽ നീതി നഷ്ടപ്പെട്ടപ്പോഴാണ് എസ്.എൻ.ഡി.പി യോഗം ഉണ്ടായത്.
എല്ലാ മേഖലയിലും പങ്കാളിത്തവും തുല്യനീതിയും നടപ്പാക്കിയാൽ ജാതിചിന്ത ഉണ്ടാകില്ല. ന്യൂനപക്ഷങ്ങൾ കേരള രാഷ്ട്രീയത്തെ ഹൈജാക് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.യൂനിയെൻറ ഗുരുഭവനം പദ്ധതിയിൽ നിർമാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽ ദാനവും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.