മ​ല​പ്പു​റം തെ​ര​ഞ്ഞെ​ടു​പ്പ്​: വെ​ള്ളാ​പ്പ​ള്ളി​യു​േ​ട​ത്​ അ​ട​വ്​ ന​യം –തു​ഷാ​ർ

മലപ്പുറം: ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എസ്.എൻ.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശ​െൻറ പ്രസ്താവന അടവ് നയത്തി​െൻറ ഭാഗമെന്ന് ബി.ഡി.ജെ.എസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി. ബി.ഡി.ജെ.എസിൽ പ്രവർത്തിക്കരുതെന്ന് വെള്ളാപ്പള്ളി പറഞ്ഞിട്ടില്ല. ബി.ഡി..ജെ.എസിന് എസ്.എൻ.ഡി.പി പിന്തുണയുണ്ടെന്നും മലപ്പുറത്ത് ചേർന്ന പാർട്ടി സംസ്ഥാന സമിതിക്ക് ശേഷം തുഷാർ വ്യക്തമാക്കി.
അതേസമയം, ബി.ഡി.ജെ.എസി​െൻറ കാര്യങ്ങൾ തീരുമാനിക്കുന്നതും പറയുന്നതും എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി അല്ല, രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയേണ്ടത് രാഷ്ട്രീയ പാർട്ടിയാണ്. മലപ്പുറത്ത് എൻ.ഡി.എ സ്ഥാനാർഥി മത്സരിക്കുന്നത് ജയിക്കാനാണ്. മറ്റു അഭിപ്രായങ്ങൾക്ക് പ്രസക്തിയില്ലെന്നും വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ തള്ളിെക്കാണ്ട് തുഷാർ വ്യക്തമാക്കി. 
മലപ്പുറത്ത് മനഃസാക്ഷിക്കനുസരിച്ച്‌ പ്രവര്‍ത്തകര്‍ വോട്ട് െചയ്യണമെന്നും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ. കുഞ്ഞാലിക്കുട്ടി വിജയിക്കുമെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശ​െൻറ പ്രസ്താവന. എൻ.ഡി.എ മുന്നണിയിൽ ബി.ഡി.ജെ.എസിന് ലഭിക്കേണ്ട സ്ഥാനങ്ങളിൽ ഉടൻ പരിഹാരമാകുമെന്നും മുന്നണി മാറ്റത്തെ കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. 
 

Tags:    
News Summary - vellapaplly thushar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.