ചേർത്തല: നവോത്ഥാന പ്രസ്ഥാനം ഹിന്ദു ഐക്യം സംരക്ഷിക്കാനുള്ളതല്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാ പ്പള്ളി നടേശൻ. നവോത്ഥാന മൂല്യ സംരക്ഷണത്തിന് എസ്.എൻ.ഡി.പി യോഗം ഏതറ്റം വരെയും പോകും. നവോത്ഥാന മുന്നണി വിട്ട സി.പി. സ ുഗതൻ കടലാസ് പുലിയാണ്. എമ്പ്രാെൻറ വെളിച്ചത്ത് വാര്യരുടെ അത്താഴമെന്നതാണ് സുഗതെൻറ രീതി. അദ്ദേഹം പോയതുകൊണ് ട് നവോത്ഥാന പ്രവർത്തനത്തിന് ഒന്നും സംഭവിക്കില്ലെന്ന് വെള്ളാപ്പള്ളി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
പാലാ യിലെ ഇപ്പോഴത്തെ ട്രെൻഡ് എൽ.ഡി.എഫിന് അനുകൂലമാണ്. ഇത്തവണ കേരള കോൺഗ്രസിന് അവിടെ ഈസിയായി കടന്നുകൂടാൻ കഴിയില്ല. പു തിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരള കോൺഗ്രസ് (മാണി വിഭാഗം) തകർന്ന് തരിപ്പണമായി. ജനത്തിെൻറ വോട്ട് െവച്ച് കേരള കോൺഗ്രസ് വിലപേശുകയാണ്. നിഷ ആയിരുന്നു അവിടെ മത്സരിച്ചതെങ്കിൽ പ്രകടനം കുറച്ചുകൂടി മെച്ചപ്പെടുമായിരുന്നു.
മാണി സി. കാപ്പനോട് സഹതാപ തരംഗമാണ് പാലാക്കാർക്കുള്ളത്. എസ്.എൻ.ഡി.പി യോഗത്തിന് രാഷ്ട്രീയ നിലപാടില്ല. പാലായിൽ എ സ്.എൻ.ഡി.പി യോഗം പ്രത്യേക നിർദേശം നൽകിയിട്ടില്ല. ചെക്ക് കേസിൽ രാഷ്ട്രീയമില്ലെന്ന് തുഷാർ പറഞ്ഞിട്ടും ശ്രീധരൻപ ിള്ള ഉണ്ടെന്ന് പറഞ്ഞു. ശ്രീധരൻപിള്ള ഞങ്ങളുടെ കുടുംബത്തോടിത് കാണിക്കരുതായിരുന്നു -വെള്ളാപ്പള്ളി പറഞ്ഞു.
നവോത്ഥാന സംരക്ഷണ സമിതിയില്‍നിന്ന് പിന്മാറുകയാണെന്ന് സി.പി. സുഗതന്‍
കൊച്ചി: സര്‍ക്കാര്‍ രൂപം നല്‍കിയ നവോത്ഥാന സംരക്ഷണ സമിതിയില്‍നിന്ന് ഹിന്ദു പാര്‍ലമെൻറും അമ്പതോളം അംഗസംഘടനകളും പിന്മാറുകയാണെന്ന് ജനറല്‍ സെക്രട്ടറി സി.പി. സുഗതന്‍. സമിതിയുടെ പ്രവര്‍ത്തനങ്ങളുമായി പൊരുത്തപ്പെട്ടുപോകാൻ കഴിയാത്തതിനാലാണ് പിന്മാറുന്നത്. സമിതിയില്‍ പിന്നാക്ക- മുന്നാക്ക ചേരിതിരിവ് രൂക്ഷമായ സാഹചര്യമാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്നും സുഗതന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഹിന്ദു പാര്‍ലമെൻറുമായി ചേര്‍ന്ന് നില്‍ക്കുന്ന 94 സംഘടനകള്‍ സമിതി രൂപവത്കരണ സമയത്ത് ഒപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി നല്‍കിയ ഉറപ്പിെൻറ പശ്ചാത്തലത്തിലാണ് സമിതിയുമായി സഹകരിച്ചത്. എന്നാല്‍, പിന്നീട് സര്‍ക്കാര്‍തന്നെ സമിതിയില്‍നിന്ന് വിട്ടുനില്‍ക്കുന്ന സാഹചര്യമുണ്ടായി. വെള്ളാപ്പള്ളി നടേശനടക്കമുള്ള ചിലരുടെ കൈയിലാണ് സമിതി. പ്രബലരായ മുന്നാക്ക സമുദായങ്ങളെ സമിതിയുടെ പ്രവര്‍ത്തനങ്ങളില്‍ വെള്ളാപ്പള്ളിയും മറ്റ് ചിലരും പങ്കെടുപ്പിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് അതിൽനിന്ന് പിന്മാറുന്നത്.
സമിതിയുടെ നിലവിലെ അവസ്ഥക്ക് മാറ്റമുണ്ടായാല്‍ വീണ്ടും സഹകരണം നല്‍കും. ഹിന്ദു പാര്‍ലമെൻറില്‍ അംഗങ്ങളായ സംഘടനകള്‍ക്ക് നവോത്ഥാന സമിതിയില്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് തടസ്സമില്ല. മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ പിന്തുണ ഹിന്ദു പാര്‍ലമെൻറ് നല്‍കിയിരുന്നു. അത് തുടരുമെന്നും സുഗതന്‍ പറഞ്ഞു.
പുറത്താക്കുമെന്ന് ഉറപ്പായപ്പോഴാണ് സുഗതൻ സമിതി വിട്ടത് -പി. രാമഭദ്രൻ
കൊല്ലം: പുറത്താക്കുമെന്ന് ഉറപ്പായപ്പോഴാണ് ഹിന്ദു പാർലമെൻറ് സെക്രട്ടറി സി.പി. സുഗതൻ നവോത്ഥാനമൂല്യ സംരക്ഷണസമിതി വിട്ടതെന്ന് സമിതി കേന്ദ്ര സെക്രേട്ടറിയറ്റ് അംഗം പി. രാമഭദ്രൻ. ഹിന്ദു പാർലമെൻറ് കടലാസ് സംഘടനയാണ്. അതിൽ 54 സംഘടനകളില്ല. ഉള്ള സംഘടനകൾ ഏതൊക്കെയാണെന്ന് സുഗതൻ വ്യക്തമാക്കണം. ഹിന്ദു പാർലമെൻറുമായി സഹകരിക്കുന്ന പി.ആർ. ദേവദാസും സി.കെ. വിദ്യാസാഗറും സുഗതെൻറ നിലപാടിനെ തള്ളിപ്പറഞ്ഞിട്ടുണ്ട്.
അയോധ്യയിൽ പള്ളി പൊളിക്കാൻ പോയ സുഗതൻ ചെയ്ത തെറ്റുകൾ തിരുത്താൻ അവസരം കൊടുക്കണമെന്ന് പറഞ്ഞാണ് സമിതിയുമായി സഹകരിച്ചത്. സമീപകാലത്തെ മുസ്ലിം വിരുദ്ധ പരാമർശങ്ങൾക്കെതിരെ വ്യാപകപരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിൽ സമിതിയിൽനിന്ന് പുറത്താക്കാൻ അനൗദ്യോഗികമായി തീരുമാനിച്ചിരുന്നു. കൂടുതൽ പ്രസ്ഥാനങ്ങളെയും വ്യക്തികളെയും ഉൾപ്പെടുത്തി സമിതി ശക്തമാക്കുമെന്നും രാമഭദ്രൻ പ്രസ്താവിച്ചു.
നവോത്ഥാന സംരക്ഷണസമിതി തട്ടിക്കൂട്ടിയുണ്ടാക്കിയ ഏര്‍പ്പാടാണെന്ന് തെളിഞ്ഞു –ചെന്നിത്തല
തിരുവനന്തപുരം: നവോത്ഥാനമെന്ന മഹത്തായ ആശയത്തെ എങ്ങനെ വികൃതമാക്കാമെന്ന് മുഖ്യമന്ത്രി ചിന്തിച്ചതിെൻറ അനന്തരഫലമാണ് നവോത്ഥാന സംരക്ഷണ സമിതിയില്‍ ഇപ്പോഴുണ്ടായ സംഭവവികാസങ്ങളെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
വിശ്വാസി സമൂഹത്തെ നേരിടാന്‍ മുഖ്യമന്ത്രി തട്ടിക്കൂട്ടിയുണ്ടാക്കിയ ഏര്‍പ്പാടാണ് നവോത്ഥാന സംരക്ഷണസമിതിയെന്ന് യു.ഡി.എഫ് ആദ്യമേതന്നെ പറഞ്ഞിരുന്നു. ഒരു വിഭാഗത്തെ മാത്രം മുന്നില്‍നിര്‍ത്തി നവോത്ഥാനം നടപ്പാക്കാന്‍ കഴിയിെല്ലന്ന് ക്രൈസ്തവ, മുസ്ലിം സമുദായങ്ങളിലെ പുരോഗമന ചിന്താഗതിക്കാരെ മാറ്റിനിര്‍ത്തിയപ്പോള്‍ തന്നെ പറഞ്ഞതാണ്. വിശ്വാസ സമൂഹത്തെ വഞ്ചിച്ച് മുഖ്യമന്ത്രിയും സര്‍ക്കാറും നടത്തിയ പ്രവര്‍ത്തനത്തെ കേരളീയ സമൂഹം തള്ളിക്കളഞ്ഞിരിക്കുകയാെണന്നും ചെന്നിത്തല മാധ്യമങ്ങളോട് പ്രതികരിച്ചു.
സുപ്രീംകോടതി പൊളിക്കണമെന്ന് പറഞ്ഞ മരടിലെ ഫ്ലാറ്റ് സമുച്ചയത്തിലെ താമസക്കാരെ ശനിയാഴ്ച താൻ സന്ദര്‍ശിക്കും. ചെയ്യാത്ത തെറ്റിനാണ് ഫ്ലാറ്റുകളിലെ താമസക്കാര്‍ ഇരയായിരിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിന് പ്രതിപക്ഷം പൂർണ പിന്തുണ നൽകും. മലയാളത്തില്‍ പരീക്ഷയഴുതാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പി.എസ്.സി ഓഫിസിന് മുന്നില്‍ സാംസ്കാരിക നായകര്‍ നടത്തുന്ന സമരം ഒത്തുതീര്പ്പാക്കണെമന്നും മലയാളത്തില്‍ ഉത്തരമെഴുതാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അവസരം നൽകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.