ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍റെ ചില വാക്കുകളും അഭിപ്രായങ്ങളും അദ്ദേഹത്തിന്‍റെ സ്റ്റൈലാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കടക്ക് പുറത്ത് എന്നത് പിണറായിയുടെ സ്റ്റൈൽ ആണ്. വ്യത്യസ്ത ശൈലിയിൽ സംസാരിക്കുന്ന ആളായിരുന്നു നായനാർ എന്നും വെള്ളാപ്പള്ളി പറഞ്ഞു.
ഡോ. ഗീവർഗീസ് മാർ കൂറിലോസിനെതിരായ പിണറായിയുടെ 'വിവരദോഷി' പരാമർശത്തെ കുറിച്ചും വെള്ളാപ്പള്ളി പ്രതികരിച്ചു. ഈ വിഷയത്തിൽ കുറച്ചുകൂടി സൂക്ഷ്മത വേണ്ടിയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഒരു വ്യക്തിയോടോ പുരോഹിതനോടോ ആണെങ്കിലും മുഖ്യമന്ത്രി പറയുമ്പോൾ കുറച്ചുകൂടി സൂക്ഷിക്കുന്നതാണ് നല്ലത്. പിണറായിയുടെ ചോരക്ക് വേണ്ടി കൊതിക്കുന്ന ഒരുപാട് പേരുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.
പിണറായിയുടെ സ്റ്റൈലിൽ പറയുമ്പോൾ അത്രയും പ്രതീക്ഷിച്ചാൽ മതി. തകഴിയുടെ ഭാഷയിലോ സാഹിത്യ ഭാഷയിലോ പറയാൻ പിണറായിക്ക് അറിയില്ല. ചെത്തുക്കാരന്‍റെ മകനായി വളർന്ന് രാഷ്ട്രീയ നേതാവായപ്പോഴും സാധാരണക്കാരന്‍റെ ഭാഷയാണ് അദ്ദേഹത്തിന്‍റെ മനസിലുള്ളതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.
ഇടത് സർക്കാറിനെതിരെ ഭരണവിരുദ്ധ വികാരമുണ്ടായിട്ടുണ്ട് എന്നത് ശരിയാണ്. അതെല്ലാം കൂടെ പിണറായിയുടെ തലയിൽ വെക്കുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.