ആലത്തൂർ: മുഖ്യമന്ത്രി കുട്ടനാട്ടിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാത്തതിനെ വിവാദമാക്കേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാർ ചെയ്ത നല്ല കാര്യങ്ങളെ അംഗീകരിക്കണം. സർവകക്ഷി യോഗത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് വിട്ടുനിന്നത് ധാർമികതയല്ല. സംസ്ഥാനത്ത് ഇപ്പോൾ പ്രതിപക്ഷമില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പി.എസ്. ശ്രീധരൻപിള്ള അധ്യക്ഷനായത് ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്ന് വെള്ളാപ്പള്ളി വ്യക്തമാക്കി. ഗ്രൂപ്പുകൾക്ക് അതീതനായി പാർട്ടിയെ നയിക്കാൻ അദ്ദേഹത്തിന് കഴിയുമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.