ചേർത്തല: മതേതരത്വം കള്ളനാണയമാെണന്നും പാലായിൽ രാഷ്ട്രീയക്കാർ സമുദായം നോക്കിയാണ് സ്ഥാനാർഥികളെ നിർത്തിയതെന ്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മതേതരത്വം പറയുന്ന നാട്ടിൽ മതാധിപത്യമാണ് വാഴുന്നത് . എസ്.എൻ.ഡി.പി യോഗം ചേർത്തല യൂനിയൻ നടത്തിയ ശ്രീനാരായണഗുരു ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സവർണർ അവർണരെ ബലിയാടുകളാക്കുകയായിരുന്നു. രാഷ്ട്രീയപാർട്ടികൾ ഇതിന് കൂട്ടുനിന്നിട്ടുണ്ട്. ശ്രീനാരായണഗുരു പിന്നാക്കക്കാരനായിരുന്നതുകൊണ്ടാണ് ലോകഗുരുവായി മാറാതിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മന്ത്രി പി. തിലോത്തമൻ പ്രതിഭകളെ ആദരിച്ചു. എ.എം. ആരിഫ‌് എം.പി സ‌്കോളർഷിപ് വിതരണം ചെയ്തു. എസ‌്.എൻ ട്രസ‌്റ്റ‌് ബോർഡ് അംഗം പ്രീതി നടേശൻ ദീപപ്രകാശനം നിർവഹിച്ചു. യോഗം കൗൺസിലർ പി.ടി. മന്മഥൻ ജയന്തിദിന സന്ദേശം നൽകി. നഗരസഭ ചെയർമാൻ പി. ഉണ്ണികൃഷ‌്ണൻ മുഖ്യപ്രഭാഷണം നടത്തി. നടി വർഷ പ്രസാദ‌് മംഗല്യനിധി വിതരണം ചെയ്തു.
യൂനിയൻ പ്രസിഡൻറ് കെ.വി. സാബുലാൽ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ഡി. ജ്യോതിഷ്, ബോർഡ് അംഗങ്ങളായ വി. ശശികുമാർ, അനിയപ്പൻ, ബൈജു അറുകഴി, അനിൽ ഇന്ദീവരം തുടങ്ങിയവർ പങ്കെടുത്തു. യൂനിയനിലെ 106 ശാഖയിൽനിന്നുള്ള പ്രവർത്തകർ അണിനിരന്ന ഘോഷയാത്ര പൊലീസ‌് സ‌്റ്റേഷൻ മൈതാനിയിൽനിന്ന‌് ആരംഭിച്ച് നഗരം ചുറ്റി യൂനിയൻ ഓഫിസ‌് മൈതാനിയിൽ സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.