സഹോദരിയെ വിഷം കൊടുത്തുകൊന്ന കേസിൽ ആൽബിനെ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചു

കാസർകോട്: വെള്ളരിക്കുണ്ടില്‍ സഹോദരിയെ ഐസ്ക്രീമിൽ വിഷം ചേര്‍ത്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി ആല്‍ബിന്‍ ബെന്നിയെ വീട്ടില്‍ എത്തിച്ച് തെളിവെടുത്തു. അതിരാവിലെ തന്നെ രഹസ്യമായി വീട്ടിലെത്തിച്ച ശേഷമായിരുന്നു തെളിവെടുപ്പ്. വീടിന് പുറമെ വിഷം വാങ്ങിയ കടയിലും ആല്‍ബിനെ എത്തിച്ച് തെളിവെടുക്കും. ഇതിനുശേഷം വൈദ്യപരിശോധനക്കും കോവിഡ് പരിശോധനക്കും ശേഷം കോടതിയിൽ ഹാജരാക്കും. കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് അവധിയായതിനാൽ കാസർകോട് കോടതിയിൽ ഹാജരാക്കാനാണ് സാധ്യത.

സഹോദരി ആന്‍മേരി ബെന്നിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ആല്‍ബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വീട്ടുകാരെ കൊലപ്പെടുത്താന്‍ നേരത്തെയും പദ്ധതിയിട്ടിരുന്നതായി ആല്‍ബിന്‍ പൊലീസിന് മൊഴി നല്‍കി. പിതാവും മാതാവും അമ്മയും ഉൾപ്പെടെ കുടുംബാംഗങ്ങളെയെല്ലാം ആൽബിൻ കൊലപ്പെടുത്താൻ ശ്രമിച്ചു. കൂട്ട ആത്മഹത്യയെന്ന് വരുത്തിതീർക്കാനായിരുന്നു ആൽബിന്‍റെ പദ്ധതിയെന്ന് കരുതുന്നു. പിതാവും മാതാവും ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഛർദിയും വയറിളക്കവും ബാധിച്ചതിനെത്തുടർന്നാണ് ആൻമേരിയെ ആദ്യം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് കുട്ടിക്ക് മഞ്ഞപ്പിത്തം ബാധിക്കുകയും ആരോഗ്യനില ഗുരുതരമാവുകയുമായിരുന്നു. തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് കുട്ടി മരിച്ചത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.