വേങ്ങര: വേങ്ങരയില്‍ വ്യവസായ സ്ഥാപനങ്ങള്‍ വരാത്തതിന് കാരണം മുസ്ലിം ലീഗാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സംസ്ഥാനത്ത് ഏറെക്കാലം വ്യവസായ വകുപ്പ് കൈകാര്യം ചെയ്ത കുഞ്ഞാലിക്കുട്ടിക്ക് തെൻറ മണ്ഡലത്തില്‍ പേരിനൊരു കുടില്‍വ്യവസായം പോലും തുടങ്ങാന്‍ കഴിയാഞ്ഞത് കഴിവ് കേടിനാൽ മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഉപതെരഞ്ഞെടുപ്പ് അടിച്ചേല്‍പ്പിക്കാന്‍ കാരണക്കാരനായ വ്യക്തി ഡല്‍ഹിയിലെത്തിയിട്ടും ഫാഷിസ്റ്റുകൾക്കെതിരെ ഒരു വോട്ട് ചെയ്യാന്‍ പോലുമായില്ലെന്നും അദ്ദേഹം പറഞ്ഞു.
എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.പി. ബഷീറിെൻറ തെരഞ്ഞെടുപ്പ് കൺവെൻഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എൽ.ഡി.എഫ് ജില്ല കൺവീനർ പി.പി. സുനീർ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, ജലവിഭവ മന്ത്രി മാത്യു ടി. തോമസ്, എൻ.സി.പി അഖിലേന്ത്യ സെക്രട്ടറി പി. പീതാംബരൻ മാസ്റ്റർ, തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ, ഐ.എൻ.എൽ സംസ്ഥാന സെക്രട്ടറി പ്രഫ. എ.പി. അബ്ദുൽ വഹാബ്, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, കെ.ആർ. അരവിന്ദാക്ഷൻ, നിയാസ് പുളിക്കലകത്ത്, എ.ജെ. ജോസഫ്, പി.സി. ഉണിച്ചെക്കൻ, സി.പി. കാർത്തികേയൻ, അഡ്വ. പി.പി. ബഷീർ, ഇ.എൻ. മോഹൻദാസ് എന്നിവർ സംസാരിച്ചു. കെ.ടി. അലവിക്കുട്ടി സ്വാഗതവും വി.ടി. സോഫിയ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.