അ​ന്‍സാ​ര്‍

വെഞ്ഞാറമൂട് ഇരട്ടക്കൊലകേസ്: ര​ണ്ടാം പ്ര​തി അ​ൻ​സ​ർ പി​ടി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: വെ​ഞ്ഞാ​റ​മൂ​ട് ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി അ​ൻ​സ​ർ പി​ടി​യി​ൽ. ഒ​ളി​വി​ൽ ക​ഴി​ഞ്ഞ ബ​ന്ധു​വീ​ട്ടി​ൽ​നി​ന്നാ​ണ് അ​ൻ​സ​ർ പി​ടി​യി​ലാ​യ​ത്. സംഭവത്തിന് ശേഷം പ്രതി ഒളിവിൽപോയിരുന്നു. അ​ഞ്ചാം ദി​വ​സ​മാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​കുന്നത്. ഇ​തോ​ടെ കേ​സി​ൽ തി​രി​ച്ച​റി​ഞ്ഞ എ​ല്ലാ പ്ര​തി​ക​ളും പി​ടി​യി​ലാ​യി. ഒൻപത് പേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്. 

വെഞ്ഞാറമൂട് തിരുവോണത്തലേന്ന് രണ്ട് സി.പി.എം പ്രവർത്തകരാണ് വെട്ടേറ്റ് മരിച്ചത്. രാഷ്ട്രീയ വൈരമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ റിമാൻഡ് റിപ്പോർട്ട്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.