കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി മടങ്ങി

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു മടങ്ങി. കൊച്ചി നഗരസഭയുടെ സുവർണജൂബിലി, കൊച്ചിൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ വാർഷികാഘോഷം എന്നീ ചടങ്ങുകളിലാണ് ഉപരാഷ്ട്രപതി ഇന്ന് പങ്കെടുത്തത്.

കൊച്ചി നാവിക വിമാനത്താവളത്തിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം, മന്ത്രി  കെ.ടി ജലീൽ എന്നിവരുടെ നേതൃത്വത്തിൽ ഉപരാഷ്ട്രപതിക്ക് സ്നേഹനിർഭരമായ യാത്രയപ്പ് നൽകി. പ്രൊഫ.കെ.വി. തോമസ് എം.പി, മേയർ സൗമിനി ജയിൻ, ദക്ഷിണ നാവിക കമാൻഡ് മേധാവി വൈസ് അഡ്മിറൽ എ.ആര്‍ കാര്‍വെ, പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വിശ്വനാഥ് സിന്‍ഹ, ജില്ലാ കലക്ടർ മുഹമ്മദ് വൈ സഫീറുള്ള, സിറ്റി പൊലീസ് കമ്മീഷണർ എം.പി ദിനേശ്, സ്റ്റേറ്റ് പ്രോട്ടോകോൾ ഓഫീസർ ഷൈൻ എ ഹഖ് തുടങ്ങിയവർ ഉപരാഷ്ട്രപതിയെ യാത്രയാക്കാൻ എത്തിയിരുന്നു.

Tags:    
News Summary - Venkaiah Naidu returning from kerala -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.