തിരുവനന്തപുരം: സെക്രേട്ടറിയറ്റിനു മുന്നിലെ ബി.ജെ.പി സമര പന്തലിനടുത്ത് ദേഹത്ത് തീ കൊളുത്തി ആത്മഹത്യക്ക ു ശ്രമിച്ച വേണുഗോപാലൻ നായരുടെ ആത്മഹത്യക്ക് ബി.ജെ.പിയുടെ ശബരിമല സമരവുമായി ബന്ധമില്ലെന്ന് പൊലീസ്. വേണുഗോ പാലൻ നായർക്ക് രാഷ്ട്രീയ ബന്ധങ്ങളില്ല. അദ്ദേഹം ജീവിത നൈരാശ്യം മൂലമാണ് ആത്മഹത്യ ചെയ്തത്. തീ ദേഹത്ത് പടർന് ന് പിടിച്ചത് മൂലമുണ്ടായ മരണ വെപ്രാളത്തിലാണ് സമര പന്തലിലേക്ക് ഒാടിയതെന്നാണ് അദ്ദേഹം മൊഴി നൽകിയതെന്നും പൊലീസ്വ്യക്തമാക്കി. അതേസമയം, വേണുഗോപാലൻ നായരുടെ മരണത്തെ തുടർന്ന് വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
വേണുഗോപാലൻ നായരുടെ ആത്മഹത്യ സമയം പുലർച്ചെ രണ്ട് മണിയാണെന്നതും തിരക്കുള്ള സ്ഥലത്ത് ആത്മഹത്യ നടന്നതിലും ദുരൂഹതയുണ്ടെന്നും ഇതു സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞിരുന്നു. വേണുഗോപാലൻ നായരേയും ബി.ജെ.പി ബലിദാനി ആക്കുകയാണെന്നും ഹർത്താൽ ബി.ജെ.പിക്ക് ആഘോഷമാണെന്നും അേദ്ദഹം ആരോപിച്ചു.
വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയാടെയായിരുന്നു സെക്രേട്ടറിയറ്റിനു മുന്നിൽ ബി.ജെ.പി നേതാവ് സി.കെ പത്മനാഭൻ നിരാഹാര സമരമിരിക്കുന്ന പന്തലിനു സമീപം മുട്ടട സ്വദേശിയായ വേണുഗോപാലൻ നായർ ആത്മഹത്യാശ്രമം നടത്തിയത്. സമരപ്പന്തലിന് എതിർവശത്തെ ക്യാപിറ്റൽ ടവറിനു മുന്നിൽ നിന്ന് തീകൊളുത്തിയ ശേഷം സമരപ്പന്തലിലേക്ക് ഒാടിയടുക്കുകയായിരുന്നു.
പൊലീസും സമരപ്പന്തലില്‍ ഉണ്ടായിരുന്നവരും ചേര്‍ന്ന് തീ കെടുത്തി ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകുന്നേരം നാല് മണിയോടെ മരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.