വിജയരാഘവൻെറ മോശം പരാമർശം: പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിക്കും​ -യെച്ചൂരി

കൊച്ചി: ആലത്തൂർ ലോക്​സഭ മണ്ഡലം യു.ഡി.എഫ്​ സ്ഥാനാർഥി രമ്യ ഹരിദാസിനെതിരായ എൽ.ഡി.എഫ്​ കൺവീനർ എ​. വിജയരാഘവൻെറ അധി ക്ഷേപകരമായ പരാമർശം പാർട്ടി സംസ്ഥാന നേതൃത്വം പരിശോധിക്കുമെന്ന്​ സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

പരാമർശത്തെ കുറിച്ച്​ വ്യക്തമായ അറിവില്ല. സ്​ത്രീപക്ഷ നിലപാടുകളുടെ കാര്യത്തിൽ വിട്ടുവീഴ്​ചയില്ലെന്നതാണ്​ സി.പി.എം നയം. എ​ന്തെങ്കിലും പിഴവ്​ പറ്റിയിട്ടു​ണ്ടോ എന്ന്​ അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ പ്രചാരണത്തിൻെറ കാര്യം സംസ്ഥാന ഘടകം തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags:    
News Summary - verbala assault against ramya haridas by A. Vijayaraghavan will check says yechury -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.