ഉപരാഷ്​ട്രപതി ​തിരുവനന്തപുരവും കണ്ണൂരും സന്ദർശിക്കും

തി​രു​വ​ന​ന്ത​പു​രം: ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ഖ​ർ മേ​യ്​ 21,22 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​നം സ​ന്ദ​ർ​ശി​ക്കും. ഉ​പ​രാ​ഷ്ട്ര​പ​തി​യെ​ന്ന നി​ല​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​ദ്യ കേ​ര​ള സ​ന്ദ​ർ​ശ​ന​മാ​ണ്. മേ​യ് 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തു​ന്ന ഉ​പ​രാ​ഷ്ട്ര​പ​തി പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​നം ന​ട​ത്തും. 22ന് ​നി​യ​മ​സ​ഭ മ​ന്ദി​ര​ത്തി​ന്റെ ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. നി​യ​മ​സ​ഭ​യു​ടെ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വം-2023​ന്റെ സു​വ​നീ​ർ പ്ര​കാ​ശ​ന​വും നി​ർ​വ​ഹി​ക്കും.

ഉ​ച്ച​ക്കു​ശേ​ഷം ക​ണ്ണൂ​ർ ഏ​ഴി​മ​ല​യി​ലെ ഇ​ന്ത്യ​ൻ നേ​വ​ൽ അ​ക്കാ​ദ​മി സ​ന്ദ​ർ​ശി​ക്കും. ഇ​താ​ദ്യ​മാ​യാ​ണ് ഒ​രു ഉ​പ​രാ​ഷ്ട്ര​പ​തി ഐ.​എ​ൻ.​എ സ​ന്ദ​ർ​ശി​ക്കു​ന്ന​ത്. ക​ണ്ണൂ​ർ പ​ര്യ​ട​ന​ത്തി​നി​ടെ ത​ന്റെ അ​ധ്യാ​പി​ക ര​ത്​​ന നാ​യ​രെ ത​ല​ശ്ശേ​രി​യി​ലെ വ​സ​തി​യി​ൽ ആ​ദ​രി​ക്കും. ചി​ത്തോ​ർ​ഗ​ഡി​ലെ സൈ​നി​ക് സ്‌​കൂ​ളി​ൽ ധ​ൻ​ക​റി​ന്‍റെ അ​ധ്യാ​പി​ക​യാ​യി​രു​ന്നു ര​ത്ന നാ​യ​ർ.

Tags:    
News Summary - Vice President jagdeep dhankhar will visit Thiruvananthapuram and Kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.