നിലമ്പൂർ: എസ്.എഫ്.ഐയുടെ ജില്ലയിലെ ഫസ്റ്റ് ബെല്ലിെൻറ മധുരനാദം മുഴങ്ങിയത് ഉൾക്കാട്ടിലെ അമ്പുമല ആദിവാസി കോളനിയിലെ ബദൽ സ്കൂളിൽ. സംഘടന സ്ഥാപിച്ച ടി.വിയിൽ വിക്ടേഴ്സ് ചാനൽ തെളിഞ്ഞപ്പോൾ അധ്യാപിക മിനിയുടെയും കുട്ടികളുടെയും മുഖത്ത് തെളിഞ്ഞത് സന്തോഷത്തിെൻറ വെള്ളിവെളിച്ചം. വിക്ടേഴ്സ് ചാനൽ കിട്ടുമോയെന്ന ആശങ്ക ടീച്ചർക്കും സംഘടനക്കാർക്കുമുണ്ടായിരുന്നു.
കുറച്ച് തെളിച്ചക്കുറവുണ്ടെങ്കിലും കുട്ടികൾക്ക് ഓൺലൈൻ പഠനം സാധ്യമാവും. ഓൺലൈൻ പഠനത്തിന് എസ്.എഫ്.ഐ ജില്ല കമ്മിറ്റി 500 ടി.വിയാണ് ജില്ലയിൽ വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുള്ളത്. ജില്ല പ്രസിഡൻറ് അഫ്സൽ, സംസ്ഥാന കമ്മിറ്റി അംഗം സജാദ്, എസ്.എഫ്.ഐ പ്രവർത്തകരായ രാഹുൽ, വിഷ്ണു, തൻസീം, ശിവപ്രകാശ്, ഷാരൂക്ക്, ഫർഷിദ്, കേബിൾ ഓപറേറ്റർ ഷാനവാസുമാണ് ശനിയാഴ്ച ഉച്ചയോടെ കോളനിയിലെത്തിയത്. കാൽനടയായാണ് കുന്നും മലയും കാടും താണ്ടി കോളനിയിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.