ഡിജിറ്റൽ ക്ലാസുകളിലൂടെ കുതിച്ചുയർന്ന്​ വിക്​ടേഴ്​സ്​; ചാനലിന്​ ​യുട്യൂബ്​ ഗോൾഡൻ പ്ലേ ബട്ടൺ

തിരുവനന്തപുരം: സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഏറ്റവും കൂടുതല്‍ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്ടേഴ്സ് ചാനലിന് 'ഗോള്‍ഡന്‍ പ്ലേ ബട്ടണ്‍ ലഭിച്ചു .പത്തു ലക്ഷത്തില്‍ കൂടുതല്‍ വരിക്കാരുള്ള ചാനലുകൾക്കാണ്​ യുട്യൂബ് ഗോൾഡൺ പ്ലേ ബട്ടൺ നൽകുന്നത്​. 

നിലവില്‍ ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകള്‍ പ്രധാനമായും സംപ്രേഷണം ചെയ്ത് വരുന്ന കൈറ്റ് വിക്ടേഴ്സിന്റെ itsvicters യുട്യൂബ് ചാനലിന് 32.3 ലക്ഷം വരിക്കാരുണ്ട്. നേരത്തെ സില്‍വര്‍ ബട്ടണും കൈറ്റിന് ലഭിച്ചിട്ടുണ്ട്.

കൈറ്റ് വിക്ടേഴ്സിന് ലഭിച്ച ഗോള്‍ഡന്‍ പ്ലേ ബട്ടന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു. പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ഡയറക്ടര്‍ കെ.ജീവന്‍ ബാബു,കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത്, എസ്.സി.ഇ കെ.മനോജ് കുമാര്‍, മീഡിയ കോര്‍ഡിനേറ്റര്‍ അരുണ്‍ജിത്ത് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    
News Summary - Victors leap through digital classes; YouTube Golden Play Button for Channel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.