തിരുവനന്തപുരം: വ്യാജ വിഡിയോ നിർമിച്ചെന്ന കേസിൽ പങ്കില്ലെന്ന് ഏഷ്യാനെറ്റ് എക്സിക്യുട്ടിവ് എഡിറ്റർ സിന്ധു സൂര്യകുമാർ അന്വേഷണസംഘത്തിന് മൊഴി നൽകി. കോഴിക്കോട് ക്രൈംബ്രാഞ്ച് അസി. കമീഷണർ വി. സുരേഷിന്റെ നേതൃത്വത്തിലെ സംഘം തിരുവനന്തപുരത്ത് എത്തിയാണ് സിന്ധുവിനെ ചോദ്യം ചെയ്തത്.
കോഴിക്കോട് ബ്യൂറോയിൽനിന്നാണ് വാർത്ത ചെയ്തതെന്നും വിവാദമായപ്പോഴാണ് അന്വേഷിച്ചതെന്നും വ്യാജമായി നിർമിച്ചതല്ല, യഥാർഥ വിഡിയോയാണ് വാർത്തക്ക് ഉപയോഗിച്ചതെന്നാണ് മനസ്സിലാക്കിയതെന്നും അവർ മൊഴി നൽകി. രാവിലെ പത്തരയോടെ തമ്പാനൂർ സ്റ്റേഷനിലായിരുന്നു ചോദ്യം ചെയ്യൽ.
കോഴിക്കോട് ജില്ല ക്രൈംബ്രാഞ്ച് ഓഫിസിൽ ഹാജരാകാൻ നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നം കാരണം സിന്ധു എത്തിയിരുന്നില്ല. വാർത്തയുടെ യഥാർഥ ദൃശ്യങ്ങൾ പരിശോധിക്കുന്ന കാര്യവും അന്വേഷണസംഘത്തിന്റെ പരിഗണനയിലുണ്ട്. ദൃശ്യങ്ങൾ ഹാജരാക്കാൻ നേരത്തേ ഏഷ്യാനെറ്റിന് നിർദേശം നൽകിയിരുന്നെങ്കിലും കൈമാറിയിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.