വിജിലൻസ്​ ഡയറക്​ടർ സ്ഥാനം താൽകാലികമെന്ന്​ ബെഹ്​റ

തിരുവനന്തപുരം: വിജിലൻസ് ഡയറക്ടർ സ്ഥാനം ഏറ്റെടുത്തത് താൽകാലികമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. അവധി കഴിഞ്ഞ് ജേക്കബ് തോമസ് തിരിച്ചെത്തിയാൽ സ്ഥാനം അദ്ദേഹത്തിന് കൈമാറുമെന്നും ഡി.ജി.പി അറിയിച്ചു. മുൻ മന്ത്രി എ.കെ.ശശിന്ദ്രനെതിരായ ഫോൺ വിളി വിവാദത്തിൽ നിഷ്പക്ഷമായ അന്വേഷണം നടത്തും. മികച്ച ടീമിനെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നതെന്നും ഡി.ജി.പി അറിയിച്ചു.

നേരത്തെ തന്നോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാനുള്ള നിർദ്ദേശമാണ് സർക്കാർ നൽകിയതെന്ന് വിജിലൻസ് ഡയറക്ടർ ജേക്കബ ് േതാമസ് പ്രതികരിക്കുകയും ഇനി സർവീസിലേക്ക് തിരിച്ചെത്തില്ലെന്ന പരോക്ഷ സൂചനയും അദ്ദേഹം നൽകിയിരുന്നു. ഇതിന് വിരുദ്ധമാണ് ലോക്നാഥ് ബെഹ്റയുടെ ഇന്നത്തെ പ്രതികരണം.

Tags:    
News Summary - vigilance director post is not permanant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.