തൃശ്ശൂർ: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റ് സമുച്ചയത്തിൽ വിജിലൻസ് ബലപരിശോധന. തിരുവനന്തപുരത്ത് നിന്നുള്ള വിജിലൻസ് സംഘമാണ് വടക്കാഞ്ചേരിയിൽ എത്തി പരിശോധന നടത്തിയത്. പി.ഡബ്ല്യു.ഡി ക്വാളിറ്റി കൺട്രോൾ വിഭാഗം ഉദ്യോഗസ്ഥർ, ലൈഫ് മിഷനിലെ എൻജിനീയർമാർ, മറ്റു സാങ്കേതിക വിദഗ്ധരെല്ലാം സംഘത്തിലുണ്ട്.
ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് പരിശോധന ആരംഭിച്ചത്. കോൺക്രീറ്റ് തൂണുകളുടെ ബലമാണ് ആദ്യം പരിശോധിച്ചത്. കോൺക്രീറ്റ് മിക്സിങ് ഉൾപ്പെടെ പരിശോധിക്കും.
പദ്ധതിക്കായി 20 കോടി രൂപ ലഭിച്ചതിൽ നാലര കോടി കൈക്കൂലിയായി നൽകിയെന്നാണ് ആക്ഷേപം. സ്വർണക്കളക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ളാറ്റ് നിർമാണത്തിൻെറ പേരിൽ കൈക്കൂലി ലഭിച്ചുവെന്ന് ആരോപണം ഉയരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.