മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

തിരുവനന്തപുരം: മാത്യു കുഴൽനാടൻ എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി. അഴിമതി നിരോധന നിയമപ്രകാരം ചീഫ് സെക്രട്ടറിയാണ് അന്വേഷണത്തിന് അനുമതി നൽകിയത്. പ്രാഥമിക അന്വേഷണത്തിനാണ് അനുമതി. ഇടുക്കി ചിന്നക്കനാലിലെ ഒരേക്കർ പതിനാല് സെന്റ് ഭൂമിയുടേയും കെട്ടിടത്തിന്റെയും വിൽപനയും രജിസ്ട്രേഷനും സംബന്ധിച്ചുള്ള ഇടപാടിൽ അന്വേഷണം വേണമെന്നാണ് വിജിലൻസ് ശിപാർശ.

എം.എൽ.എയുടെ റിസോർട്ടിന് കഴിഞ്ഞ ദിവസമാണ് ലൈൻസൻസ് പുതുക്കി നൽകിയത്. ഹോം സ്റ്റേക്കുള്ള ലൈസൻസാണ് അനുവദിച്ചത്. കഴിഞ്ഞ തവണ റിസോർട്ടിനുള്ള ലൈസൻസായിരുന്നു എം.എൽ.എക്ക് അനുവദിച്ചത്. ഇത് ക്ലറിക്കൽ പിഴവാണെന്ന് പിന്നീട് പഞ്ചായത്ത് അധികൃതർ വ്യക്തമാക്കിയിരുന്നു.

മാത്യു കുഴൽ നാടൻ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള ചിന്നക്കനാലിലെ കെട്ടിടം ഭൂപതിവു ചട്ടം ലംഘിച്ചാണ് നിർമിച്ചതെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി ആരോപിച്ചിരുന്നു. ഭൂമി വാങ്ങിയതിൽ നികുതി വെട്ടിച്ചതായും അദ്ദേഹം ആരോപിച്ചു. തുടർന്ന് സി.പി.എം.എം ജില്ലാ നേതൃത്വം വിജിലൻസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

Tags:    
News Summary - Vigilance investigation sanctioned against Mathew Kuzhalnadan MLA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.