ആര്യങ്കാവ് ആർ.ടി.ഒ ചെക് പോസ്റ്റിൽ വിജിലൻസ് റെയ്ഡ്

പുനലൂർ: ആര്യങ്കാവ്‌ മോട്ടോർ വെഹിക്കിൾ ചെക് പോസ്റ്റിൽ വിജിലൻസ് പരിശോധന. കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തു. ബുധനാഴ്ച പുലർച്ചെ അഞ്ചോടെയാണ് കൊല്ലത്ത് നിന്നുള്ള വിജിലൻസ് സംഘം ചെക് പോസ്റ്റിൽ എത്തിയത്.

ഇതരസംസ്ഥാനങ്ങളിൽ നിന്നും അമിത ലോഡുമായി എത്തുന്ന വാഹനങ്ങളിൽ നിന്ന് വൻതുക പടി വാങ്ങി കടത്തിവിടുന്നതായി വ്യാപകമായ പരാതി ഉയർന്നിരുന്നു. പരിശോധയിൽ അമിതമായി കണ്ടെത്തിയ പണം കൈക്കൂലിയായി വാങ്ങിയതാണോയെന്ന് സംഘം പരിശോധിച്ചു വരികയാണ്. രാവിലെ എട്ടുമണിക്കും പരിശോധന തുടരുകയാണ്. 

Tags:    
News Summary - vigilance raid at aryankavu check post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.