Representational Image

സ്വകാര്യ പ്രാക്ടീസ് നടത്തിവന്ന മെഡി. കോളജ് ഡോക്ടറുടെ വീട്ടിൽ വിജിലൻസ് മിന്നല്‍ പരിശോധന

കോട്ടയം: സ്വകാര്യ പ്രാക്ടീസ് നടത്തിവന്ന ഡോക്ടറുടെ വീട്ടിൽ വിജിലൻസ് മിന്നല്‍ പരിശോധന നടത്തി. കോട്ടയം മെഡിക്കൽ കോളജിലെ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം അസോസിയേറ്റ് പ്രഫസര്‍ ഡോ. സജി സെബാസ്റ്റ്യന്റെ തൃശൂർ കണ്ണംകുളങ്ങരയിലെ വീട്ടിലാണ് വിജിലൻസ് പരിശോധന നടത്തിയത്. പരിശോധനാമുറിയിൽ നിന്ന് 4160 രൂപ കണ്ടെടുത്തു.

മെഡിക്കൽ കോളജ് ഡോക്ടർമാർക്ക് സ്വകാര്യ പ്രാക്ടീസ് പാടില്ല എന്ന സര്‍ക്കാര്‍ ഉത്തരവ് നിലനിൽക്കുന്നുണ്ട്. നോൺ പ്രാക്ടീസിങ് അലവൻസ് കൈപ്പറ്റിയാണ് ഡോ. സജി സെബാസ്റ്റ്യൻ വീട്ടിൽ വെച്ച് രോഗികളെ പരിശോധിച്ചിരുന്നത്. രോഗികളില്‍ നിന്നും ഫീസിനത്തിൽ വൻ തുക വാങ്ങുന്നുണ്ടെന്ന പരാതി വിജിലന്‍സിന് ലഭിച്ചിരുന്നു. തുടർന്നാണ് മിന്നൽ പരിശോധന നടത്തിയത്.

ഡോ. സജി സെബാസ്റ്റ്യൻ ശനിയാഴ്ചയാണ് കണ്ണംകുളങ്ങരയിലെ വീട്ടിൽ വെച്ച് രോഗികളെ പരിശോധിച്ച് വന്നിരുന്നത്. ഡോക്ടറുടെ പരിശോധന മുറിയിൽ നിന്നും കവറിലും, മേശയുടെ ഉള്ളിൽ നിന്നുമായാണ് 4160 രൂപ കണ്ടെടുത്തത്. 

Tags:    
News Summary - vigilance raid in doctors house after Private Practice complaint

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.