‘ഓപ്പറേഷൻ ഈഗിൾ വാച്ച്’; സ്​കൂളുകളിൽ വിജിലൻസ്​ റെയ്​ഡ്​

മലപ്പുറം: പ്ലസ്​ വൺ പ്രവേശനത്തിന്​ പണം വാങ്ങിയെന്ന പരാതിയെ തുടർന്ന്​ സംസ്ഥാനത്തെ സ്​കൂളുകളിൽ വിജിലൻസ്​ റെയ് ​ഡ്​. ‘ഓപ്പറേഷൻ ഈഗിൾ വാച്ച്​’ എന്ന പേരിൽ സംസ്ഥാന വ്യാപകമായി 45 ഓളം എയ്‌ഡഡ്‌ സ്കൂളുകളിലും 15 ഓളം വിദ്യാഭ്യാസ ഓഫീസ ുകളിലുമാണ്​ (DEO/AEO) വിജിലൻസ്​ മിന്നൽ പരിശോധന നടത്തുന്നത്​. മലപ്പുറത്തെ ഹയർസെക്കൻററി ഉപഡയറക്​ടറുടെ ഓഫീസിൽ നിന്ന് ​ കണക്കിൽപെടാത്ത ഒരു ലക്ഷം രൂപ വിജിലൻസ്​ സംഘം പിടിച്ചെടുത്തു. ജൂനിയർ സൂപ്രണ്ട്​ ശ്രീകുമാറി​​​​ൽ നിന്നാണ്​ പണം പിടിച്ചെടുത്തത്​.

എയ്‌ഡഡ്‌ സ്കൂൾ മാനേജ്‌മെന്റുകളും സ്കൂളുകളിലെ പി.ടി.എ കമ്മിറ്റികളും ചേർന്ന് വിദ്യാർഥികളുടെ പ്രവേശന സമയത്ത് നടത്തുന്ന സാമ്പത്തിക ക്രമക്കേടുകളും അനധികൃത പണ പിരിവും കണ്ട് പിടിക്കുന്നതിന് വേണ്ടിയാണ്​വിജിലൻസ്​ റെയ്​ഡ്​​.

ഉയർന്ന വിജയശതമാനവും ഗുണ നിലവാരവും പുലർത്തുന്ന സർക്കാർ - എയ്‌ഡഡ്‌ സ്കൂളുകളിലെ മാനേജ്മ​​​​​െൻറുകൾ സ്കൂൾ പ്രവേശന സമയത്ത് രക്ഷിതാക്കളിൽ നിന്നും പി.ടി.എ ഫണ്ട് ,ബിൽഡിംഗ് ഫണ്ട് എന്നീപേരുകളിൽ വൻ തുകകൾ പിരിച്ചെടുക്കുന്നതായി പരാതി ഉയർന്നിരുന്നു. എയ്‌ഡഡ്‌ സ്കൂളിലെ അധ്യാപക, അനധ്യാപക തസ്തികകളിലുള്ള നിയമനങ്ങളുടെ അംഗീകാരം നൽകുന്നതിൽ വ്യാപക ക്രമക്കേടുകൾ നടത്തുന്നതായും, കൈക്കൂലിക്കും സ്വാധീനത്തിനും വഴങ്ങി മുൻഗണന ക്രമം തെറ്റിച്ച് അംഗീകാരം നൽകുന്നതായും വിജിലൻസിന്​ വിവരം ലഭിച്ചിരുന്നു.

റിട്ടയർമ​​െൻറ്​ ഒഴിവുകൾ നികത്തുന്നതിന് വേണ്ട ഫയലുകളിൽ കാലതാമസം വരുത്തുക, നിയമന അംഗീകാരത്തിനായി വലിയ തുകകൾ ജില്ലാ എഡ്യൂക്കേഷണൽ ഓഫീസ് (DEO), അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസുകളിലെ ജീവനക്കാർ ആവശ്യപ്പെടുന്നു തുടങ്ങി ഗുരുതര സാമ്പത്തിക ക്രമക്കേടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തി​​​​​​െൻറ അടിസ്ഥാനത്തിലാണ് വിജിലൻസ്​ എ.ഡി.ജി.പി അനിൽ കാന്തി​​​​​​​െൻറ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായി റെയ്​ഡ്​ നടത്തിയത്​.

Tags:    
News Summary - Vigilance raid in schools - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.