ടോം ജോസിനെതിരായ റിപ്പോർട്ട് വിജിലൻസ് ഇന്ന് ചീഫ് സെക്രട്ടറിക്ക് കൈമാറും

കൊച്ചി: തൊഴില്‍ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസിനെതിരെ വിജിലന്‍സ് ഇന്ന് ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കും. ടോം ജോസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം വിജിലന്‍സ് ഉന്നയിച്ചേക്കുമെന്നാണ് സൂചന. വിജിലന്‍സ് ശിപാര്‍ശയുടെ അടിസ്ഥാനത്തില്‍ ഇന്ന് തന്നെ സസ്പെന്‍ഡ് ചെയ്യാനും സാധ്യതയുണ്ട്.

ടോം ജോസിന്‍റെ ഫ്‌ളാറ്റുകളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകള്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് പരിശോധിച്ചിരുന്നു. ഈ കണ്ടെത്തലുകള്‍ ഉള്‍പ്പെടുന്ന വിശദ റിപ്പോര്‍ട്ടാകും ജേക്കബ് തോമസ് സര്‍ക്കാരിന് സമര്‍പ്പിക്കുക. വിജിലന്‍സിന്‍റെ റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ ടോംജോസിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്നാണ് കരുതുന്നത്‍. റിപ്പോര്‍ട്ട് ലഭിച്ചാല്‍ നടപടി എടുക്കുമെന്ന് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വ്യക്തമാക്കിയിരുന്നു.

അതേസമയം, ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ.എം എബ്രഹാമിന്റെ വസതിയില്‍ പരിശോധന നടത്തിയതിന്മേലുള്ള വിശദീകരണവും അന്വേഷണ ഉദ്യോഗസ്ഥന്‍ ഇന്ന് നല്‍കും.

 

Tags:    
News Summary - vigilance report aagainst tom Jose may submit to chief secretary today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.