തിരുവനന്തപുരം: കെ.എസ്.എഫ്.ഇയിലെ മിന്നൽ പരിശോധന വിജിലൻസ് രഹസ്യാന്വേഷണ വിഭാഗം നൽകിയ റിപ്പോർട്ടിനെ തുടർന്ന്. കെ.എസ്.എഫ്.ഇയുമായി ബന്ധപ്പെട്ട അഞ്ച് ക്രമക്കേടുകൾ അക്കമിട്ട് നിരത്തിയ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് പരിശോധനക്ക് വിജിലൻസ് ആസ്ഥാനത്തുനിന്ന് നിർദേശം നൽകിയത്. ഈ മാസം 10ന് പരിശോധനക്ക് ഉത്തരവിട്ട വിജിലൻസ് ഡയറക്ടർ സുധേഷ്കുമാർതന്നെയാണ് 'ഓപറേഷൻ ബച്ചത്' എന്ന പേരുമിട്ടതെന്ന് രേഖകൾ വ്യക്തമാക്കുന്നു. റെയ്ഡ് ഗൂഢാലോചനയെന്ന് ധനമന്ത്രിയും സി.പി.എം നേതാക്കളും ആരോപിക്കുമ്പോഴാണ് റിപ്പോർട്ട് പുറത്തുവരുന്നത്.
വലിയ തുകയുടെ ചിട്ടികളിൽ ആവശ്യത്തിന് ആളെ കിട്ടാതെ വരുമ്പോൾ കള്ളപ്പേരിലും ബിനാമി പേരിലും ആളുകളെ ചേർക്കുന്നു. വൻതുക മാസം നൽകേണ്ട ചിട്ടികൾ കള്ളപ്പണം വെളുപ്പിക്കാൻ ഉപയോഗിക്കുന്നു.
ഒരു ചിട്ടിയിൽ ആദ്യം ലഭിക്കുന്ന പണം ട്രഷറിയിലോ ബാങ്കിലോ അടക്കണം എന്നാണ് ചട്ടമെങ്കിലും പല മാനേജർമാരും കൈവശം െവക്കുകയോ വകമാറ്റുകയോ ചെയ്യുന്നു. ചിറ്റാളൻ ചെക്ക് നൽകിയാൽ മാറി അക്കൗണ്ടിൽ വന്നാലേ ചിട്ടിയിൽ ചേർക്കാവൂ എന്ന ചട്ടം മറികടന്ന് ചെക്ക് കിട്ടിയാലുടൻ ചിട്ടിയിൽ ചേർക്കുന്നു. തുടങ്ങിയ ആരോപണങ്ങളാണ് റിപ്പോർട്ടിൽ ഉന്നയിച്ചത്. തുടർന്ന് ഡയറക്ടറും ഐ.ജി എച്ച്. വെങ്കിടേഷും വിജിലൻസ് ആസ്ഥാന എസ്.പിയും ചർച്ച ചെയ്ത ശേഷമാണ് 'ഓപറേഷൻ ബച്ചത്' നു തീരുമാനമെടുത്തത്.
35ൽ അധികം കെ.എസ്.എഫ്.ഇ ബ്രാഞ്ചുകളിൽ നടത്തിയ പരിശോധനയിൽ റിപ്പോർട്ട് ശരിയാണെന്നു തെളിയുകയും ചെയ്തു.
ഈ മാസം 10ന് പരിശോധനക്ക് ഉത്തരവിെട്ടങ്കിലും പാലാരിവട്ടം കേസിൽ ഇബ്രാഹീംകുഞ്ഞിെൻറ അറസ്റ്റുണ്ടായതോടെ നീട്ടി. 26ന് നടത്താനാണ് എസ്.പിമാർക്ക് നിർദേശം ലഭിച്ചത്. അന്ന് പണിമുടക്കായതോടെ 27ന് 40 ശാഖകളിൽ റെയ്ഡ് നടന്നു. ഇൗമാസം അഞ്ചു വരെ അവധിയിലുള്ള വിജിലൻസ് ഡയറക്ടർ സുധേഷ്കുമാർ മൂന്നിന് തിരുവനന്തപുരത്ത് തിരിച്ചെത്തും. അതിനു ശേഷമായിരിക്കും റെയ്ഡ് റിപ്പോർട്ട് നൽകുക. 20 ൽ അധികം ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ െചയ്യാനാണ് ഉദ്ദേശിക്കുന്നതെന്ന് വിജിലൻസ് വൃത്തങ്ങൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.