ടി.ഒ. സൂരജിന് 11 കോടിയുടെ അനധികൃത  സ്വത്തെന്ന്​ വിജിലൻസ്​

മൂവാറ്റുപുഴ: പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന് 11 കോടിയുടെ അനധികൃത സ്വത്തെന്ന് വിജിലന്‍സി​​​െൻറ കണ്ടെത്തൽ. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സൂരജിനെതിരെ മൂവാറ്റുപുഴ വിജിലൻസ്​ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ്​ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്​. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ ഇൗ മാസം 25നാണ്​ വിജിലൻസ്​ കുറ്റപത്രം നല്‍കിയത്​.

2004 മുതല്‍ 2014 വരെ കാലയളവിലെ സമ്പാദ്യം പരിശോധിച്ച്​ വിലയിരുത്തി എറണാകുളം വിജിലന്‍സ് സ്പെഷല്‍ സെല്ലാണ് കുറ്റപത്രം നല്‍കിയിരിക്കുന്നത്​. വ്യവസായ ഡയറക്ടര്‍ മുതല്‍ പൊതുമരാമത്ത് സെക്രട്ടറി വരെയായി സേവനമനുഷ്ഠിച്ച ഇൗ കാലയളവിലാണ്​ സൂരജ്​ 11 കോടിയുടെ അനധികൃത സമ്പാദ്യമുണ്ടാക്കിയതെന്നാണ്​ കണ്ടെത്തല്‍. വരുമാനത്തി​​​െൻറ 314 ശതമാനം അധിക സമ്പാദ്യം ഉണ്ടായിട്ടുണ്ട്​. കൊച്ചിയിലും പരിസരപ്രദേശങ്ങളിലും വീടുകള്‍, ഗോഡൗണുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയവയുടെ രേഖകള്‍ റെയ്ഡില്‍ വിജിലന്‍സ്​ പിടിച്ചെടുത്തിരുന്നു. കേരളത്തിന് അകത്തും പുറത്തും മറ്റ് ആസ്തികളുള്ളതായും പരിശോധനയില്‍ കണ്ടെത്തി.

ജേക്കബ് തോമസ് വിജിലന്‍സ് എ.ഡി.ജി.പിയായിരുന്ന സമയത്ത് അദ്ദേഹത്തി​​​െൻറ മേല്‍നോട്ടത്തിലാണ് സൂരജിനെതിരായ റെയ്ഡുകളും അന്വേഷണവും നടന്നത്​. ഏറെ കത്തിടപാടുകള്‍ക്കുശേഷം കഴിഞ്ഞ മാസമാണ് സൂരജിനെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രസർക്കാർ വിജിലൻസിന്​ അനുമതി നൽകിയത്​.

Tags:    
News Summary - Vigilance Submit Chargesheet Against TO Sooraj - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.