തിരുവനന്തപുരം: കുടുംബശ്രീ നിയമനങ്ങളിലെ ക്രമക്കേട് സംബന്ധിച്ച് മന്ത്രി കെ.ടി ജലീലിനെതിരെ വിജിലൻസ് പ്രാഥമിക അന്വേഷണം നടത്തും. തിരുവനന്തപുരം വിജിലൻസ് ഡി.വൈ.എസ്.പി കെ.വി മഹേഷ്ദാസിനാണ് അന്വേഷണ ചുമതല. കുടുംബശ്രീയിലെ നിയമനങ്ങളിൽ കെ.ടി ജലീൽ അനധികൃതമായി ഇടപ്പെട്ടു എന്ന് ആേരാപിച്ച് യൂത്ത്ലീഗ് നേതാവ് പി.കെ ഫിറോസ് നൽകിയ പരാതിയിലാണ് അന്വേഷണം. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ഹരികിഷോർ െഎ.എ.എസും അന്വേഷണത്തിെൻറ പരിധിയിൽ വരും.
കുടുംബശ്രീ നിയമനങ്ങളിൽ ജലീൽ അനധികൃതമായി ഇടപ്പെട്ടുവെന്ന വാർത്ത മീഡിയ വൺ ചാനലാണ് പുറത്ത് കൊണ്ട് വന്നത്. മീഡിയ വൺ വാർത്തയുടെ അടിസ്ഥാനത്തിൽ പി.കെ ഫിറോസ് വിജിലൻസ് ഡയറക്ടർ ലോകനാഥ് ബെഹ്റക്ക് പരാതി നൽകുകയായിരുന്നു. പരാതി നൽകി ഒരു മാസത്തിന് ശേഷമാണ് കേസിൽ നടപടി ഉണ്ടായിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തിെൻറ അടിസ്ഥാനത്തിൽ ജലീലിനെതിരെ കേസെടുക്കണോയെന്ന കാര്യത്തിൽ വിജിലൻസ് അന്തിമ തീരുമാനമെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.