വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കൊച്ചി: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈകോടതി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി. വിജയ് ബാബു നാട്ടിലെത്തിയിട്ട് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കാമെന്നും മടക്കയാത്രക്കുള്ള ടിക്കറ്റിന്റെ പകർപ്പ് ഹാജരാക്കാനും കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോൾ സിംഗിൾബെഞ്ച് നിർദേശിച്ചിരുന്നു. തുടർന്ന് മേയ് 30ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് ടിക്കറ്റിന്റെ പകർപ്പും ഉപഹരജിയും ഹാജരാക്കി.

ബുധനാഴ്ച ഹരജി വീണ്ടും പരിഗണിച്ചപ്പോൾ വിജയ് ബാബു നാട്ടിലെത്തട്ടെയെന്ന് വാക്കാൽ പറഞ്ഞെങ്കിലും ഇന്നു പരിഗണിക്കാൻ മാറ്റുകയായിരുന്നു.

Tags:    
News Summary - Vijay Babu's anticipatory bail application will be considered today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.