തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം വില്‍ക്കുന്നതിനുള്ള നടപടികള്‍ ഉടനടി നിര്‍ത്തിവെക്കണ മെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ പ്രസ്‌താവനയിലൂടെ ആവശ്യപ്പെട്ടു. കേരളത്തിന്‍റെ പൊതുസ്വത്തായ ഈ വ ിമാനത്താവളത്തിന്‍റെ ഉടമസ്ഥാവകാശം സംസ്‌ഥാന സര്‍ക്കാരിന് കൈമാറണം. വിമാനത്താവളം വില്‍ക്കുന്നതിന് ആഗോള ടെണ്ടര്‍ ക്ഷണിച്ച നടപടി എത്രയും വേഗം മരവിപ്പിക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനവികാരം മറികടന്ന് വില്‍പ്പന നടപടികളുമായി മുന്നോട്ടുപോയാല്‍ അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരും. കേന്ദ്ര സര്‍ക്കാറിന്‍റെ കേരളത്തോടുള്ള അവഗണനയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് വിമാനത്താവളം വില്‍ക്കാനുള്ള തീരുമാനം. പാലക്കാട് റെയില്‍ കോച്ച് ഫാക്ടറി കേരളത്തിന് നഷ്ടമായതും കേന്ദ്ര നിലപാട് മൂലമാണ്. ദേശീയപാത വികസനം മന്ദഗതിയിലാക്കിയതും ബി.ജെ.പി സര്‍ക്കാറിന്‍റെ കേരളത്തോടുള്ള പ്രതികാര നടപടിയാണ്. ഈ നിലപാട് അടിയന്തരമായി തിരുത്തണമെന്നും വിജയരാഘവന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.