കൊച്ചി: ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യാഹരിദാസിനെ അധിക്ഷേപിച്ചുകൊണ്ടുള്ള ഇടതുമുന്നണി കണ്‍വീനര്‍ എ. വി ജയരാഘവെൻറ പരാമര്‍ശം സംബന്ധിച്ച് പാർട്ടി സംസ്ഥാന ഘടകം പരിശോധിക്കുമെന്ന് സി.പി.എം അഖിലേന്ത്യ ജനറല്‍ സെക്രട്ട റി സീതാറാം യെച്ചൂരി. സ്ത്രീകളെ ഏറ്റവും കൂടുതൽ ആദരവോടെ കാണുകയും അവര്‍ക്ക് തുല്യപ്രാധാന്യം നല്‍കുകയും ചെയ്യണമെ ന്ന പാര്‍ട്ടി നയത്തില്‍ വിട്ടുവീഴ്ചയില്ല. ഇതിനു വിരുദ്ധമായ നടപടി ഉണ്ടായാല്‍ അത് അംഗീകരിക്കാനാവില്ല.
കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം സംബന്ധിച്ച് തനിക്ക് കൂടുതല്‍ അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എറണാകുളം പ്രസ് ക്ലബ്ബിൽ വോട്ടും വാക്കും പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെയും നരേന്ദ്രമോദിയെയും അധികാരത്തില്‍നിന്നും പുറത്താക്കുകയാണ് ഇടതുപക്ഷത്തിെൻറ ലക്ഷ്യം. ഇതിലൂടെ മതേതര സര്‍ക്കാര്‍ രൂപവത്കരിക്കപ്പെടണം. അതിനുള്ള പ്രവര്‍ത്തനങ്ങളാണ് തങ്ങള്‍ നടത്തുന്നത്.
തെരഞ്ഞെടുപ്പിനു ശേഷമാണ് സംഖ്യങ്ങള്‍ രൂപവത്കരിക്കപ്പെടുന്നതെന്നും യെച്ചൂരി പറഞ്ഞു. മുന്‍കാലങ്ങളിലും അങ്ങനെയാണ് നടന്നിരിക്കുന്നത്. രാജ്യത്ത് തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും വര്‍ധിച്ചു. രാജ്യം നേരിടുന്ന അരക്ഷിതാവസ്ഥയക്ക് പരിഹാരം വേണം. വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ് നിര്‍ണായകമാണ്. ബി.ജെ.പിയുടെയും നരേന്ദ്രമോദിയുടെയും ഭരണത്തിൻ കീഴില്‍ രാജ്യത്ത് മതേതര സ്വഭാവം നിലനിര്‍ത്താന്‍ കഴിയില്ല. ബി.ജെ.പിയെയും തൃണമൂലിനെയും പാർട്ടി ഒരു പോലെ എതിര്‍ക്കുന്നു.
തെരഞ്ഞെടുപ്പില്‍ ആരാണ് മുഖ്യ ശത്രുവെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. എല്ലാ വിഭാഗങ്ങളെയും അര്‍ഹമായി പരിഗണിക്കുന്ന വിധത്തിലുള്ളതാണ് സി.പി.എമ്മിെൻറ പ്രകടനപത്രികയെന്നും യെച്ചൂരി പറഞ്ഞു. പപ്പു സട്രൈക്ക് എന്ന പേരില്‍ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചുകൊണ്ടുള്ള പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയിൽ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചത് സംബന്ധിച്ച ചോദ്യത്തിന് വ്യക്തിയെ അധിക്ഷേപിക്കുന്നത് പാർട്ടിയുടെ നയമല്ലെന്നായിരുന്നു മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.