തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്ക് വില്ലേജ് ഓഫിസുകളിൽ എത്തുന്നവർ പാദരക്ഷകൾ ഊരിവെക്കരുതെന്ന് റവന്യൂ വകുപ്പ്. പല വില്ലേജ് ഓഫിസുകളിലും അകത്തേക്ക് പ്രവേശിക്കുമ്പോൾ പൊതുജനങ്ങൾ പാദരക്ഷകൾ ഊരിവെക്കുന്നതായി ശ്രദ്ധയിൽപെട്ടു. ഇത് തെറ്റായൊരു കീഴ്വഴക്കമാണ്.
മേലാള-കീഴാള മനസ്ഥിതിയുണ്ടാക്കുന്ന വ്യവസ്ഥയാണ്. അതിനാൽ പൊതുജനങ്ങൾ പാദരക്ഷകൾ ധരിച്ച് പ്രവേശിക്കുന്നത് തടയരുത്. അങ്ങനെ ശ്രദ്ധയിൽപെട്ടാൽ ഉദ്യോഗസ്ഥർ പാദരക്ഷകൾ ഊരിവെക്കേണ്ടതില്ലെന്ന് ബോധ്യപ്പെടുത്തണമെന്ന് റവന്യൂ വകുപ്പ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.