കോട്ടയം: വിദ്യാഭ്യാസ ലോണെടുക്കാനായി ഭൂമിയുടെ കൈവശാവകാശരേഖയും വീടിെൻറ സ്കെച്ചും പ്ലാനും നൽകാൻ എഴുനൂറ് രൂപ കൈക്കൂലി ആവശ്യപ്പെട്ട കായംകുളം വില്ലേജ് ഓഫിസർ ഉണ്ണികൃഷ്ണന് രണ്ടുവർഷം തടവും ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കോട്ടയം വിജിലൻസ് എൻക്വയറി കമീഷണർ ആൻഡ് സ്പെഷൽ ജഡ്ജി വി. ദിലീപിേൻറതാണ് വിധി.
2009ൽ മാന്നാർ കുരട്ടിശേരി വില്ലേജ് അസിസ്റ്റൻറായിരിക്കെ രേഖകൾ ആവശ്യപ്പെട്ടെത്തിയ കുരട്ടിശേരി സ്വദേശി മറിയാമ്മയോട് ആദ്യം ആയിരം രൂപ ആവശ്യപ്പെട്ടു. മറിയാമ്മ എണ്ണൂറ് രൂപ നൽകി. കൊടുക്കാനുള്ള 200 കൂടി ചേർത്ത് 700 രൂപ വീണ്ടും ആവശ്യപ്പെട്ടു. തുടർന്ന് മറിയാമ്മ വിജിലൻസിനെ അറിയിക്കുകയായിരുന്നു. സെക്ഷൻ ഏഴ്, 13 ബി പ്രകാരം രണ്ടുവർഷം വീതം തടവും പതിനായിരം രൂപ വീതം പിഴയുമാണ് ശിക്ഷ. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതി. പ്രോസിക്യൂഷനുവേണ്ടി വിജിലൻസ് ലീഗൽ അഡ്വൈസർ രാജ്മോഹൻ ആർ. പിള്ള ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.