അങ്കമാലി: ലോക്ഡൗണ്‍ പ്രോട്ടോകോള്‍ ലംഘിച്ച് ക്രൈസ്തവ ദേവാലയം തുറന്ന് കുര്‍ബാന നടത്തിയ വൈദികന്‍ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തു. പാറക്കടവ് പൂവ്വത്തുശ്ശേരി സെൻറ് ജോസഫ് പള്ളി വികാരി ഫാ. ജോര്‍ജ് ജോസഫ് പാലമറ്റം അടക്കം 25ഒാളം പേര്‍ക്കെതിരെയാണ് ചെങ്ങമനാട് പൊലീസ് കേസെടുത്തത്.
തിങ്കളാഴ്ച രാവിലെ 7.30ഓടെയാണ് സംഭവം. സ്ത്രീകളടക്കമുള്ള വിശ്വാസികള്‍ പള്ളിക്കകത്ത് കയറി ഫാ. ജോര്‍ജ് ജോസഫ് പാലമറ്റത്തിെൻറ േനതൃത്വത്തിൽ ആദ്യ കുര്‍ബാന ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു. എന്നാല്‍, ഇടവക അംഗങ്ങളില്‍ ഭൂരിപക്ഷം പേരും സംഭവം അറിഞ്ഞിരുന്നില്ല. കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ച് ചടങ്ങ് സംഘടിപ്പിച്ചതില്‍ ഇടവക അംഗങ്ങളില്‍തന്നെ പ്രതിഷേധമുണ്ടായി. പലരും പള്ളിയിലെത്തി ചോദ്യം ചെയ്തു. അതിനിടെ, സംഭവം സംബന്ധിച്ച് ജില്ല റൂറല്‍ എസ്.പിക്ക് ആരോ രഹസ്യവിവരം നല്‍കി.
പൊലീസ് പള്ളിയിയിലെത്തി അന്വേഷിച്ചപ്പോള്‍ സംഭവം ശരിയാണെന്ന് വ്യക്തമായി. വികാരിയെയും പള്ളി കൈക്കാരന്മാെരയും സ്റ്റേഷനില്‍ വിളിപ്പിക്കുകയും ചെയ്തു. പിന്നീട് ചടങ്ങില്‍ പങ്കെടുത്തവരുടെ പേരില്‍ എപ്പിഡെമിക് ഡിസീസ് വയലേഷന്‍ ആകട് പ്രകാരം 300 രൂപ വീതം പിഴ ഈടാക്കി താക്കീത് നല്‍കിയ ശേഷം വിട്ടയച്ചു.
സ്റ്റേഷന് ഹൗസ് ഓഫിസര്‍ സജിന്‍ ലൂയീസ്, എസ്.ഐമാരായ സന്തോഷ്, അരുണ്‍ പ്രസാദ്, സിവില്‍ പൊലീസ് ഓഫിസര്‍ ഷിബു അയ്യപ്പന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.