ന്യൂഡൽഹി: മലയാളി അടക്കമുള്ള കന്യാസ്ത്രീകളോട് അതിക്രമം കാണിച്ച എ.ബി.വി.പി പ്രവർത്തകർക്കും െറയിൽവേ പൊലീസിനും എതിരെ നടപടി ആവശ്യപ്പെട്ട് ഓൾ ഇന്ത്യ കാത്തലിക് യൂനിയൻ (എ.ഐ.സി.യു) പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കും കത്തെഴുതി. സ്വന്തമായി പ്രതിരോധിക്കാൻ കഴിയാത്ത മനുഷ്യരെ ഭീകരവത്കരിക്കുന്നവർക്ക് സ്വൈര്യവിഹാരത്തിന് അനുമതി നൽകരുെതന്ന് എ.ഐ.സി.യു ദേശീയ പ്രസിഡൻറ് ലാൻസി ഡി. കൻഹയും വക്താവ് ജോൺ ദയാലും കത്തിൽ ആവശ്യപ്പെട്ടു.
കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റക്കാർക്കെതിരെ നടപടി എടുക്കുമെന്ന് പറഞ്ഞുവെങ്കിലും പിന്നീട് നടപടിയൊന്നുമുണ്ടായില്ല. മാത്രമല്ല, അമിത് ഷാക്ക് പിറെകവന്ന െറയിൽവേ മന്ത്രി പിയൂഷ് ഗോയൽ അത്തരമൊരു അതിക്രമം നടന്നിട്ടേ ഇല്ലെന്ന് പറഞ്ഞ് അക്രമത്തെ ന്യായീകരിക്കുകയാണ് ചെയ്തതെന്നും കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.