തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണിയപ്പം തയാറാക്കാൻ ടെൻഡർ നേടിയ ദലിത് യുവാവിന്റെ മുഖത്ത് തുപ്പുകയും മർദിക്കുകയും ചെയ്തതായി പരാതി. പള്ളിക്കൽ തെരിക്കാവിള സ്വദേശി സുബിയെയാണ് വട്ടിയൂർക്കാവ് സ്വദേശി ജഗദീഷ്, കരകുളം സ്വദേശി രമേശ് എന്നിവർ മർദിച്ചത്. സംഭവത്തിൽ രണ്ടുപേർക്കെതിരെയും മ്യൂസിയം പൊലീസ് ജാമ്യമില്ല വകുപ്പുപ്രകാരം കേസെടുത്തു. പ്രതികൾ ഒളിവിലാണ്.
കഴിഞ്ഞ ദിവസമാണ് വരുന്ന സീസണിൽ ശബരിമലയിൽ ഉണ്ണിയപ്പം തയാറാക്കുന്നതിനായി ദേവസ്വം ബോർഡ് ടെൻഡർ വിളിച്ചത്. സുബിക്കൊപ്പം ജഗദീഷും രമേശും ടെൻഡറിൽ പങ്കെടുത്തിരുന്നു. എന്നാൽ, സുബിയാണ് വിജയിച്ചത്. ടെൻഡറിനുശേഷം ഓഫിസിന് പുറത്തിറങ്ങിയ സുബിയെ നന്ദാവനം ദേവസ്വം ബോർഡ് ആസ്ഥാനത്തെ പാർക്കിങ് ഏരിയയിൽവെച്ച് ആളുകൾ നോക്കിനിൽക്കെ ‘പുലയന്മാരെ ക്ഷേത്രത്തിന്റെ പടി കാണിക്കി’ല്ലെന്ന് പറഞ്ഞുകൊണ്ട് ജഗദീഷും രമേശും ചേർന്ന് മുഖത്തടിക്കുകയും തുപ്പുകയും ജാതിപറഞ്ഞ് അധിക്ഷേപിച്ചെന്നുമാണ് പരാതി. കഴിഞ്ഞ സീസണിലും സുധി ടെൻഡറിൽ പങ്കെടുത്തെങ്കിലും പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.