കഴക്കൂട്ടം: പോങ്ങുംമൂട് ചേന്തിയിൽ ഗുണ്ടകൾ തമ്മിലുണ്ടായ എറ്റുമുട്ടലിൽ ഒരാളിന് വെട്ടേറ്റ സംഭവത്തിലെ പ്രതിയായ പോങ്ങുംമൂട് പ്രശാന്ത് നഗർ തൃക്കേട്ട വീട്ടിൽ മെൻറൽ ദീപു എന്ന ദീപു എസ്. കുമാറിനെ(38) ഉൾപ്പെടെ മൂന്ന് പേരെ ശ്രീകാര്യം പൊലീസ് പിടികൂടി.
ഒരാഴ്ചമുമ്പ് ചേന്തിയിൽ ശരത് ലാലിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലും കല്ലംപള്ളി സ്വദേശിയായ രാജീവിെൻറ വീടാക്രമിച്ച കേസിലെയും പ്രതികളാണ് പിടിയിലായത്. ശരത് ലാലിനെ വെട്ടിയ സംഭവത്തിൽ സി.സി.ടി.വി ദൃശ്യങ്ങളടക്കം മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തത്. വധശ്രമമടക്കമുള്ള കുറ്റങ്ങളാണ് ദീപുവിെൻറ മേൽ ചുമത്തിയത്. വെട്ടേറ്റ ശരത് ലാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ചേന്തിയിൽ ഒരുമിച്ച് ബൈക്കിലെത്തിയ കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ശരത് ലാലിനെയാണ് കൂട്ടാളിയും കുപ്രസിദ്ധ ഗുണ്ടയുമായ ദീപു വെട്ടിയത്. ഇക്കഴിഞ്ഞ രണ്ടിന് ദീപു കല്ലമ്പള്ളി സ്വദേശിയായ രാജീവിെൻറ വീട്ടിലെത്തി അക്രമം നടത്തിയിരുന്നു. സാമ്പത്തിക ഇടപാടിനെ തുടർന്നായിരുന്നു അക്രമം.
ഇതേതുടർന്ന് ശ്രീകാര്യം പൊലീസ് ദീപുവിനെതിരെ കേസെടുത്തിരുന്നു. ഇതിൽ പ്രകോപിതനായ ദീപു, കൂട്ടാളി ശരത് ലാലിനെയും കൂട്ടി മാരകായുധങ്ങളുമായി രാജീവിനെ ആക്രമിക്കാൻ ബൈക്കിൽ പോകുന്നതിനിടെയാണ് സംഭവം. ചേന്തി ഭാഗത്ത് എത്തിയപ്പോൾ തീരുമാനത്തിൽനിന്ന് ശരത് ലാൽ പിന്മാറി.
തുടർന്നുള്ള വാക്കുതർക്കത്തിന് ശേഷം ശരത് ലാൽ ബൈക്കിൽ നിന്നിറങ്ങി തിരികെ പോകുന്നതിനിടെ ദീപു ബാഗിൽ കരുതിയിരുന്ന വെട്ടുകത്തി എടുത്ത് ശരത്തിനെ വെട്ടുകയായിരുന്നു. കല്ലമ്പള്ളി സ്വദേശി രാജിവിെൻറ വീടാക്രമിച്ച കേസിൽ ദീപുവിനോടെപ്പം ഉണ്ടായിരുന്ന പ്രതികളായ അയിരൂപ്പാറ ലക്ഷ്മിപുരം പറയൻ വിട്ടിൽ പ്രശാന്ത് (38), ഉള്ളൂർ അഡാസ് നഗർ പണയിൽ വീട്ടിൽ ചിന്നൻ എന്ന് വിളിക്കുന്ന അനീഷ് (38) എന്നിവരെയാണ് ഇയാൾക്കൊപ്പം പൊലീസ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.